x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ത്മ ര​ക്ഷ​യ്ക്കാ​യി അ​റി​വു​നേ​ട​ണം: മി​ല്ലി മോ​ഹ​ൻ


Published: July 4, 2026 05:53 AM IST | Updated: July 4, 2026 05:53 AM IST

ജി​ല്ലാ മ​ദ്യ​നി​രോ​ധ​ന സ​മി​തി ഗാ​ന്ധി ഗൃ​ഹ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​ഠ​ന​വും പ​രീ​ക്ഷ​യു​മെ​ന്ന പ​രി​പാ​ടി​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നത്തിൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​ല്ലി മോ​ഹ​ൻ സംസാരിക

കോ​ഴി​ക്കോ​ട് : സ്വ​ന്തം ജീ​വ​നും ജീ​വി​ത​വും ര​ക്ഷി​ക്കാ​നാ​യി ഭീ​ക​ര​രാ​സ​ല​ഹ​രി​ക​ളെ കു​റി​ച്ച് അ​റി​യാ​നും പെ​ട്ടു​പോ​കാ​തി​രി​ക്കാ​നും വി​ദ്യാ​ര്‍​ഥി​ക​ള്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​ല്ലി മോ​ഹ​ൻ പ​റ​ഞ്ഞു.

ഓ​പ​റേ​ഷ​ൻ തു​ഫാ​ന് പി​ന്തു​ണ​യു​മാ​യി ജി​ല്ലാ മ​ദ്യ​നി​രോ​ധ​ന സ​മി​തി ഗാ​ന്ധി ഗൃ​ഹ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ആ​യി​രം വി​ദ്യാ​ർ​ഥി​ക​ള്‍​ക്കു​ള്ള പ​ഠ​ന​വും പ​രീ​ക്ഷ​യു​മെ​ന്ന പ​രി​പാ​ടി​യു​ടെ സ​മാ​പ​ന സ​ന്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു അ​വ​ര്‍. മ​ദ്യ​ത്തി​നും മ​റ്റു ല​ഹ​രി​ക​ൾ​ക്കു​മെ​തി​രെ പ്ര​ശ്‌​നോ​ത്ത​രി പു​സ്ത​ക​വി​ത​ര​ണ​വും സ​മ്മാ​ന​ദാ​ന​വും മി​ല്ലി മോ​ഹ​ന്‍ നി​ര്‍​വ​ഹി​ച്ചു.

20-​ഓ​ളം വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ള്ള ല​ഹ​രി വി​രു​ദ്ധ ക​വി​താ​ലാ​പ​ന മ​ൽ​സ​ര​വും ന​ട​ന്നു. മ​ദ്യ​നി​രോ​ധ​ന​സ​മി​തി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ഇ​യ്യ​ച്ചേ​രി കു​ഞ്ഞി​കൃ​ഷ്ണ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ആ​യാ​ട​ത്തി​ൽ ശ്രീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​മി​തി സം​സ്ഥാ​ന കോ​ഡി​നേ​റ്റ​ർ പ്രൊ​ഫ.​ടി.​എം. ര​വീ​ന്ദ്ര​ൻ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. പ്രൊ​ഫ.​ഒ.​ജെ. ചി​ന്ന​മ്മ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ജോ​സ​ഫ് പൂ​ത​ക്കു​ഴി, ഡോ: ​പ്ര​ശാ​ന്ത് ബാ​വ ,സ​ഫി​യ അ​ലി, ര​ത്നം ജ​യ​ദേ​വ​ൻ , ഇ​യ്യ​ച്ചേ​രി പ​ദ്മി​നി, ബി.​കെ കൗ​സ​ല്യ വി. ​കെ ദാ​മോ​ദ​ര​ൻ, പൊ​യി​ലി​ൽ കൃ​ഷ്ണ​ൻ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up