x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രു​മ​ല തീ​ർ​ഥാ​ട​ന​ത്തി​ന് ഇ​നി ദി​ന​ങ്ങ​ൾ മാ​ത്രം, തീ​ർ​ഥാ​ട​ന വ​ഴി​ക​ൾ കു​ണ്ടും കു​ഴി​യും

വെബ് ഡെസ്ക്
Published: October 22, 2026 11:17 PM IST | Updated: October 22, 2026 11:17 PM IST

ത​ക​ർ​ന്നു കി​ട​ക്കു​ന്ന പ​രു​മ​ല പ​ള്ളി- പ​ന​യ​ന്നാ​ർ​കാ​വ് റോ​ഡ്

മാ​ന്നാ​ർ:​പ​രു​മ​ല തീ​ർ​ഥാ​ട​നം ആ​രം​ഭി​ക്കു​വാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ തീ​ർ​ഥാ​ട​ന വ​ഴി​ക​ളെ​ല്ലാം കു​ണ്ടും കു​ഴി​യു​മാ​യി കി​ട​ക്കു​ന്നു. പ​രു​മ​ല​യി​ലേ​ക്കു​ള്ള എ​ല്ലാ പ്ര​ധാ​ന റോ​ഡു​ക​ളും സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി​ട്ട് മാ​സ​ങ്ങ​ൾ ആ​യി. പെ​രു​ന്നാ​ളി​ന്‍റെ മു​ന്നൊ​രു​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​കു​പ്പു​ത​ല അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ പ​രു​മ​ല​യി​ലെ ത​ക​ർ​ന്ന് കി​ട​ക്കു​ന്ന റോ​ഡു​ക​ളെ കു​റി​ച്ച് പ​രാ​മ​ർ​ശം ഉ​ണ്ടാ​യി. എ​ല്ലാ റോ​ഡു​ക​ളും സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​മെ​ന്ന് പി​ഡ​ബ്ള്യൂ​ഡി, പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​നി​യും യാ​തൊ​രു ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചി​ട്ടി​ല്ല.

പ​രു​മ​ല പ​ള്ളി​യു​ടെ മു​ൻ​വ​ശ​ത്തു​കൂ​ടി​യു​ള്ള റോ​ഡാ​ണ് പ​രു​മ​ല പ​ള്ളി- പ​ന​യ​ന്നാ​ർ​കാ​വ് റോ​ഡ്. പാ​ണ്ട​നാ​ട് വ​ഴി ചെ​ങ്ങ​ന്നൂ​ർ ഭാ​ഗ​ത്തു നി​ന്നെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​രു​ടെ വാ​ഹ​ന​ങ്ങ​ൾ സ്ട്രാ​ബോ​ർ​ഡ് ഫാ​ക്‌​ട​റി ഗ്രൗ​ണ്ടി​ലാ​ണ് പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്. തു​ട​ർ​ന്ന് തീ​ർ​ഥാ​ട​ക​ൾ പ​ള്ളി​യി​ലേ​ക്ക് എ​ത്തു​ന്ന വ​ഴി​യാ​ണ് കു​ണ്ടും കു​ഴി​യു​മാ​യി ചെ​ളി നി​റ​ഞ്ഞ് കി​ട​ക്കു​ന്ന​ത്. പ​ള്ളി​യി​ലേ​ക്ക് എ​ത്തു​വാ​നു​ള്ള മ​റ്റൊ​രു റോ​ഡാ​ണ് കോ​ട്ട​ക്ക​മാ​ലി പാ​ലം വ​ഴി​യു​ള്ള​ത്. വാ​ഹ​ന​ങ്ങ​ൾ മാ​ന്നാ​ർ ഭാ​ഗ​ത്ത് നി​ർ​ത്തി തീ​ർ​ഥാ​ട​ക​ൾ ഈ ​പാ​ല​ത്തി​ലൂ​ടെ​യാ​ണ് പ​ള്ളി​യി​ൽ എ​ത്തു​ന്ന​ത്. മാ​ന്നാ​ർ ഭാ​ഗ​ത്തെ റോ​ഡ് വീ​തി​യി​ൽ ടാ​ർ ചെ​യ്തു ക​ഴി​ഞ്ഞു.

എ​ന്നാ​ൽ പ​രു​മ​ല ഭാ​ഗ​ത്തെ പാ​ലം മു​ത​ൽ പ​ള്ളി വ​രെ​യു​ള്ള റോ​ഡ് ത​ക​ർ​ന്ന് കി​ട​ക്കു​ക​യാ​ണ്.മ​ഴ കൂ​ടി പെ​യ്താ​ൽ ഇ​തു വ​ഴി​യു​ള്ള യാ​ത്ര ദു​ഷ്‌​ക​ര​മാ​കും. തി​രു​വ​ല്ല​യി​ൽ നി​ന്ന് വ​രു​ന്ന പ​ദ​യാ​ത്രി​ക​രാ​യ തീ​ർ​ഥാ​ട​ക​ർ​ക്ക് അ​ട​ക്കം തി​ര​ക്ക് ഒ​ഴി​വാ​ക്കി ഉ​പ​ദേ​ശി​ക്ക​ട​വ് പാ​ല​ത്തി​ലൂ​ടെ പ​രു​മ​ല പ​ള്ളി​യി​ലേ​ക്ക് എ​ത്താം. എ​ന്നാ​ൽ പാ​ലം ക​ട​ന്ന് സി​ൻ​ഡ​സ് മോ​സ് സ്‌​കൂ​ൾ വ​രെ മാ​ത്ര​മെ ഗ​താ​ഗ​ത​യോ​ഗ്യ​മാ​യ റോ​ഡു​ള്ളു. ബാ​ക്കി തി​ക്ക​പ്പു​ഴ വ​രെ​യു​ള്ള ര​ണ്ടു കി​ലോ​മീ​റ്റ​ർ ത​ക​ർ​ന്ന​ടി​ഞ്ഞ് കി​ട​ക്കു​ക​യാ​ണ്.

ഇ​തു വ​ഴി​യു​ള്ള യാ​ത്ര ഏ​റെ ദു​രി​ത​പൂ​ർ​ണ​മാ​ണ്. നൂ​റ് ക​ണ​ക്കി​ന് തീ​ർ​ഥാ​ട​ക​ർ ക​ട​ന്നു​വ​രു​ന്ന റോ​ഡും ത​ക​ർ​ന്ന​ടി​ഞ്ഞ് കി​ട​ക്കു​ക​യാ​ണ്. പ​രു​മ​ല ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള പ്ര​ധാ​ന റോ​ഡാ​ണ് മ​റ്റൊ​രു പ്ര​ശ്ന​മാ​യി നി​ൽ​ക്കു​ന്ന​ത്. ഇ​വി​ടു​ത്തെ സ്ഥി​ര​മാ​യ വെ​ള്ള കെ​ട്ട് ഒ​ഴി​വാ​ക്കു​വാ​ൻ നി​ർ​മി​ക്കു​ന്ന ഓ​ട​യാ​ണ് ഇ​പ്പോ​ൾ വി​ന​യാ​യി​രി​ക്കു​ന്ന​ത്. പെ​രു​ന്നാ​ളി​ന് മു​ൻ​പ് ഓ​ട​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് സ്ലാ​ബു​ക​ൾ ഇ​ട്ടി​ല്ലെ​ങ്കി​ൽ വ​ലി​യ ഗ​താ​ഗ​ത കു​രു​ക്കി​നും അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കും. ക​ഴി​ഞ്ഞ ദി​വ​സം ഈ ​ഓ​ട​യി​ൽ ഒ​രു സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ വീ​ണ് പ​രി​ക്കേ​റ്റു.

ഒ​രു കാ​റും ഓ​ട​യി​ലെ അ​പ​ക​ട​കെ​ണി​യി​ൽ വീ​ണു. 26ന് ​കൊ​ടി​യേ​റ്റ് ദി​നം മു​ത​ൽ തീ​ർ​ഥാ​ട​ക പ്ര​വാ​ഹ​മാ​കു​ന്ന പ​രു​മ​ല​യി​ൽ മു​ഴു​വ​ൻ റോ​ഡു​ക​ളും സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​തെ കി​ട​ക്കു​ന്ന​ത് വ​ലി​യ ആ​ശ​ങ്ക​യാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കുന്ന​ത്.

Tags :

Recent News

Corehub Up