x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചങ്ങനാശേരി പ​ടി​ഞ്ഞാ​റ​ന്‍ ബൈ​പാ​സ് പ​ദ്ധ​തി​ പ്ര​തീ​ക്ഷ​യോ​ടെ ജ​ന​ങ്ങൾ

വെബ് ഡെസ്ക്
Published: October 23, 2026 12:07 AM IST | Updated: October 23, 2026 12:07 AM IST

പ്രതീകാത്മക ചിത്രം

ച​ങ്ങ​നാ​ശേ​രി: ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ത്തി​ര​ക്കൊ​ഴി​വാ​ക്കു​ന്ന​തി​ന് വി​ഭാ​വ​നം ചെ​യ്ത ച​ങ്ങ​നാ​ശേ​രി പ​ടി​ഞ്ഞാ​റ​ന്‍ ബൈ​പാ​സ് യാ​ഥാ​ര്‍​ഥ്യ​മാ​കു​മോ, പ്ര​തീ​ക്ഷ​യോ​ടെ ച​ങ്ങ​നാ​ശേ​രി ജ​ന​ത. 2010 കാ​ല​ഘ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ​യാ​യി​രു​ന്ന സി.​എ​ഫ്.​ തോ​മ​സി​ന്‍റെ ശ്ര​മ​ഫ​ല​മാ​യാ​ണ് പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ച​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മാ​സ​ങ്ങ​ളോ​ളം നീ​ണ്ട പ​രി​ശ്ര​മ​ങ്ങ​ളു​ടെ ഫ​ല​മാ​യി സ്ഥ​ല​മെ​ടു​പ്പി​നു​ള്ള പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ള്‍ ഏ​റെ മു​മ്പോ​ട്ടു പോ​യി​രു​ന്നു.

നാ​ല്‍​പ്പ​തു​മീ​റ്റ​ര്‍ വീ​തി​യി​ൽ റോ​ഡി​നു​ള്ള സ്ഥ​ലം ക​ല്ലി​ട്ടുതി​രി​ച്ച് മാ​ര്‍​ക്ക് ചെ​യ്യു​ക​യും ചെ​യ്തു. സ്ഥ​ല​മെ​ടു​പ്പി​നാ​യി ലാ​ന്‍​ഡ് അ​ക്വി​സി​ഷ​ന്‍ വി​ഭാ​ഗ​ത്തി​ല്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​റേ​യും നി​യോ​ഗി​ച്ചി​രു​ന്നു. സ്ഥ​ല​മെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ അ​ന്ന​ത്തെ ജി​ല്ലാ ക​ള​ക്ട​ര്‍ ഫാ​സ്റ്റ് ട്രാ​ക്ക് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി മു​മ്പോ​ട്ടു പോ​കു​മ്പോ​ഴാ​ണ് ചി​ല സ​മ്മ​ര്‍​ദങ്ങ​ളും ഇ​ട​പെ​ടലു​ക​ളും​മൂ​ലം പ​ദ്ധ​തി ത​ട​സ​പ്പെ​ട്ട​ത്.
ത​ണ്ണീ​ര്‍​ത്ത​ട സം​ര​ക്ഷ​ത്തി​ന്‍റെ പേ​രി​ല്‍ സ​ര്‍​ക്കാ​രും അ​ലൈ​ന്‍​മെ​ന്‍റിന്‍റെ പേ​രി​ല്‍ ചി​ല ത​ല്‍​പ്പ​ര ​ക​ക്ഷി​ക​ളും ഇ​ട​പെ​ട്ട​തോ​ടെ​യാ​ണ് പ​ടി​ഞ്ഞാ​റ​ന്‍ ബൈ​പാ​സ് എ​ന്ന സ്വ​പ്‌​നം യാ​ഥാ​ര്‍​ഥ്യ​മാ​കാ​തെ പോ​യ​ത്.

57 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി
പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ള്‍​ക്കാ​യി 57 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യും സാ​ങ്കേ​തി​ക അ​നു​മ​തി​യും നേ​ടി​യി​രു​ന്നു.അ​ലൈ​ന്‍​മെ​ന്‍റ് ഇ​ങ്ങ​നെ: എ​ന്‍​എ​ച്ച്-183 (​എം​സി​റോ​ഡി​ല്‍)​ക​ണ്ണ​മ്പേ​രൂ​ര്‍ പാ​ല​ത്തി​നു സ​മീ​പം ആ​രം​ഭി​ച്ച് കോ​ണ​ത്തോ​ട് ക്ഷേ​ത്ര​ത്തി​നു പി​ന്‍​ഭാ​ഗ​ത്തു​കൂ​ടി പ​റാ​ൽ, വെ​ട്ടി​ത്തു​രു​ത്ത് റോ​ഡു​ക​ള്‍ മു​റി​ച്ചു​ക​ട​ന്ന് എ​സി റോ​ഡി​ല്‍ കോ​ണ്ടൂ​ര്‍ പാ​ല​ത്തി​നു പ​ടി​ഞ്ഞാ​റേ വശ​ത്ത് മേ​ല്‍​പ്പാ​ല​ത്തി​ലൂ​ടെ എ​സി റോ​ഡും എ​സി തോ​ടും ക​ട​ന്ന് പെ​രു​മ്പു​ഴ​ക്ക​ട​വി​ന് സ​മീ​പ​ത്തു​കൂ​ടി തി​രു​വ​ല്ല താ​ലൂ​ക്കി​ലെ പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലൂ​ടെ ക​ട​ന്ന് എം​സി റോ​ഡി​ല്‍ കെ​ബി​സി ഗാ​ര്‍​ഡ​ന​ടു​ത്തു​ള്ള പെ​ട്രോ​ള്‍ പ​മ്പ് ഭാ​ഗ​ത്ത് എ​ത്തി​ച്ചേ​രു​ന്നു.ഏ​ക​ദേ​ശം എ​ട്ടു​കി​ലോ​മീ​റ്റ​റോ​ളം ദൗ​ര്‍​ഘ്യ​മു​ള്ള ഈ ​റോ​ഡ് പ​ദ്ധ​തി പൂ​ര്‍​ണ​മാ​യും പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​താ​ണ്. പാ​ട​ത്തു​കൂ​ടി​യാ​യ​തി​നാ​ല്‍ പ​ത്തി​ല്‍​താ​ഴെ വീ​ടു​ക​ള്‍​മാ​ത്ര​മേ പൊ​ളി​ച്ചു​മാ​റ്റേ​ണ്ടി​വ​രു​മാ​യി​രു​ന്നു​ള്ളു.

വ​സ്തു ഉ​ട​മ​ക​ളു​ടെയോ​ഗം​ വി​ളി​ക്കും
ച​ങ്ങ​നാ​ശേ​രി​യു​ടെ മു​ഖഛാ​യ​മാ​റ്റു​ന്ന ച​ങ്ങ​നാ​ശേ​രി ബൈ​പാ​സ് പ​ദ്ധ​തി സം​ബ​ന്ധി​ച്ച് പൊ​തു​മ​രാ​മ​ത്തു വ​കു​പ്പ് മ​ന്ത്രി​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തി. ഡി​പി​ആ​ര്‍ ത​യാ​റാ​ക്കാ​ന്‍ മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പ​ദ്ധ​തി​ക്കാ​യി സ്ഥ​ലം ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​രു​ന്ന വ​സ്തു ഉ​ട​മ​ക​ളു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ക്ക​ന്‍ പെ​രു​ന്ന, വാ​ഴ​പ്പ​ള്ളി, തി​രു​വ​ല്ല വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. പ​ദ്ധ​തി യാ​ഥാ​ര്‍​ഥ്യ​മാ​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്.

റിം​ഗ്‌​റോ​ഡ് യാ​ഥാ​ര്‍​ഥ്യ​മാ​കും
കോ​ട്ട​യം ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് ന​ഗ​ര​ത്തി​ല്‍ പ്ര​വേ​ശി​ക്കാ​തെ തി​രു​വ​ല്ല, ആ​ല​പ്പു​ഴ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും തി​രു​വ​ല്ല, ആ​ല​പ്പു​ഴ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് കോ​ട്ട​യം ഭാ​ഗ​ത്തേ​ക്കും പോ​കാ​ന്‍ നി​ര്‍​ദി​ഷ്ട പ​ടി​ഞ്ഞാ​റ​ന്‍ ബൈ​പാ​സ് ഉ​പ​ക​രി​ക്കും.*പെ​രു​ന്ന മു​ത​ല്‍ പാ​ലാ​ത്ര​ച്ചി​റ​വ​രെ​യു​ള്ള ഭാ​ഗ​ത്തെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നു പ​രി​ഹാ​രം.*ളാ​യി​ക്കാ​ട് -​ പാ​ലാ​ത്ര​ച്ചി​റ കി​ഴ​ക്ക​ന്‍ ബൈ​പാ​സും നി​ര്‍​ദി​ഷ്ട പ​ടി​ഞ്ഞാ​റ​ന്‍ ബൈ​പാ​സും ചേ​ര്‍​ത്ത് ച​ങ്ങ​നാ​ശേ​രി​യി​ല്‍ ബൃ​ഹ​ത്താ​യ റിം​ഗ്‌​ റോ​ഡ് യാ​ഥാ​ര്‍​ഥ്യ​മാ​കും.പ​റാ​ൽ, വെ​ട്ടി​ത്തു​രു​ത്ത്, പൂ​വം, പെ​രു​മ്പു​ഴ​ക്ക​ട​വ് പ്ര​ദേ​ശ​ങ്ങ​ളു​ടെ വി​ക​സ​നം സാ​ധി​ക്കും.

Tags :

Recent News

Corehub Up