x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ​റേ​ഷ​ൻ പാ​ർ​പ്പി​ടം; നാ​ദാ​പു​രം പ​ഞ്ചാ​യ​ത്തി​ൽ പ​രി​ശോ​ധ​ന

വെബ് ഡെസ്ക്
Published: July 23, 2026 03:25 AM IST | Updated: July 23, 2026 03:25 AM IST

പ്രതീകാത്മക ചിത്രം

നാ​ദാ​പു​രം :വ​ൻ കി​ട​കെ​ട്ടി​ട​ങ്ങ​ളി​ലെ ത​ട്ടി​പ്പു​ക​ൾ ക​ണ്ടെ​ത്താ​നാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തി​യ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന നാ​ദാ​പു​രം പ​ഞ്ചാ​യ​ത്തി​ലും.​

ക​ല്ലാ​ച്ചി ക​ന​റാ ബാ​ങ്കി​ന് സ​മീ​പ​ത്തെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലാ​ണ് കോ​ഴി​ക്കോ​ട് വി​ജി​ല​ൻ​സ് യൂ​ണി​റ്റ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.​ഓ​പ​റേ​ഷ​ൻ പാ​ർ​പ്പി​ടം എ​ന്ന പേ​രി​ലാ​ണ് ഇ​ന്ന് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി വി​ജി​ല​ൻ​സ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.​പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ൽ വ​ൻ​കി​ട കെ​ട്ടി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​യി​ൽ വ്യാ​പ​ക​മാ​യ ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.​

പ​ല കെ​ട്ടി​ട​ങ്ങ​ളി​ലെ​യും പ്ലാ​നു​ക​ളി​ൽ പാ​ർ​ക്കിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ സ്ഥ​ല​ങ്ങ​ൾ റൂ​മു​ക​ളാ​ക്കി​യും മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി ഉ​പ​യോ​ഗി​ച്ച് വ​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.​ഇ​ത്ത​രം കെ​ട്ടി​ട​ങ്ങ​ൾ​ക്ക് പ​ഞ്ചാ​യ​ത്ത് ന​മ്പ​ർ അ​നു​വ​ധി​ച്ച് പ്ര​വ​ർ​ത്തി​ച്ച് വ​രു​ന്ന​താ​യും വി​ജി​ല​ൻ​സ് സം​ഘം ക​ണ്ടെ​ത്തി.​വി​ജി​ല​ൻ​സ് കോ​ഴി​ക്കോ​ട് യൂ​ണി​റ്റ് ഡി​വൈ​എ​സ്പി കെ. ​കെ. ബി​ജു​വി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം വി​ജി​ല​ൻ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​ശം​ഭു​നാ​ഥും സം​ഘ​വു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Tags : Inspection NattuVishasham DistrictNews

Recent News

Corehub Up