കരുനാഗപ്പള്ളിയിലെ ഓട്ടോകളില്‍ ഓപ്പറേഷന് തൂഫാന് പദ്ധതിയുടെ ഭാഗമായി സ്റ്റിക്കറുകള്‍ പതിക്കുന്നതിന്റെ ഉദ്ഘാടനം സി.ആര്. മഹേഷ് എംഎല്‍എ നിര്‍വഹിക്കുന്നു
കരുനാഗപ്പള്ളി: ഓപ്പറേഷന് തൂഫാന്പദ്ധതിയുടെ ഭാഗമായി ടോള്‍ ഫ്രീ നമ്പര്‍, സ്റ്റിക്കര്‍ വിതരണം എന്നിവയുടെ ഉദ്ഘാടനം നടന്നു. കരുനാഗപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ സര്‍വീസ് നടത്തുന്ന ഓട്ടോകളില്‍ സ്റ്റിക്കറുകള്‍ പതിപ്പിച്ച്് സി.ആര്. മഹേഷ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു.
പൊതുജനങ്ങള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ പോലീസിന്റെ സഹായം എളുപ്പത്തില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തത്. കരുനാഗപ്പള്ളി റോട്ടറി ക്ലബാണ് പദ്ധതിക്കാവശ്യമായ സ്റ്റിക്കറുകള്‍ സ്പോണ്സര് ചെയ്തത്.
അസി. പോലീസ് കമ്മീഷണര്‍ ജോണിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ റോട്ടറി ക്ലബ് പ്രസിഡന്റ് മനോജ്, സെക്രട്ടറി രാജീവന്, ട്രഷറര്‍ ജയകുമാര്‍ എന്നിവരും പങ്കെടുത്തു. സ്റ്റിക്കര്‍ വിതരണത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായി വിവിധ കലാപരിപാടികളും അരങ്ങേറി.
Tags : Local News Nattuvishesham Kollam