x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ​റേ​ഷ​ൻ തൂ​ഫാ​ൻ ച​ങ്ങ​രം​കു​ള​ത്ത് ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ


Published: June 11, 2026 05:36 AM IST | Updated: June 11, 2026 05:36 AM IST

ച​ങ്ങ​രം​കു​ളം: ഓ​പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി പ​രി​ശോ​ധ ശ​ക്ത​മാ​ക്കി പോ​ലീ​സ്. മി​ന്ന​ൽപ​രി​ശോ​ധ​ന​യി​ൽ വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള​വ​ർ​ക്ക് ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തി​യ ര​ണ്ടു പേ​രെ ച​ങ്ങ​രം​കു​ളം പോ​ലീ​സും തി​രൂ​ർ ഡി​വൈ​എ​സ്പി​ക്ക് കീ​ഴി​ലു​ള്ള ഡാ​ൻ​സാ​ഫ് ടീ​മും ചേ​ർ​ന്ന് പി​ടി​കൂ​ടി.

ന​ടു​വ​ട്ട​ത്ത് സ്വ​കാ​ര്യ വ​സ്ത്ര​ക്ക​ട​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന അ​യി​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ഭി​ന​വ് (21), ഇന്ദ്ര​ജി​ത്ത് (18) എ​ന്നി​വ​രെ​യാ​ണ് 110 ഗ്രാം ​ക​ഞ്ചാ​വു​മാ​യി അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്.

ഇ​വ​ർ ജോ​ലി ചെ​യ്തി​രു​ന്ന ന​ടു​വ​ട്ട​ത്തെ വ​സ്ത്ര​ക്ക​ട​യി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന​ത്.

ര​ഹ​സ്യ വി​വ​ര​ത്തെത്തു​ട​ർ​ന്ന് ച​ങ്ങ​രം​കു​ളം എ​സ്ഐ ന​സി​യ എം. ​സാ​ഹി​ബ്, എ​സ്ഐ രാ​ജേ​ഷ്, ബാ​ബു​രാ​ജ്, സി​പി​ഒ​മാ​രാ​യ ഉ​ണ്ണി​ക്കു​ട്ട​ൻ, ശ്രീ​ഷ്, നി​ധി​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up