x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: വ​ട​ക്ക​ഞ്ചേ​രി​യി​ൽ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി


Published: June 8, 2026 06:39 AM IST | Updated: June 8, 2026 06:39 AM IST

വ​ട​ക്ക​ഞ്ചേ​രി: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു വ​ട​ക്ക​ഞ്ചേ​രി​യി​ൽ പോ​ലീ​സ് വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി. പ​രു​വാ​ശേ​രി നെ​ല്ലി​യാം​മ്പാ​ടം, വാ​രു​കു​ന്ന് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി 316 പാ​ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു.

നെ​ല്ലി​യാം​മ്പാ​ട​ത്ത് പ്ര​ദീ​പ് എ​ന്ന​യാ​ൾ ന​ട​ത്തു​ന്ന ല​ക്ഷ്മി സ്റ്റോ​ർ എ​ന്ന ക​ട​ക്കു സ​മീ​പ​ത്തു​നി​ന്നും 300 പാ​ക്ക​റ്റ് ഹാ​ൻ​സും വാ​രു​കു​ന്നി​ൽ വി​നോ​ദ്കു​മാ​ർ എ​ന്ന​യാ​ൾ ന​ട​ത്തു​ന്ന മാ​ളു സ്റ്റോ​ർ എ​ന്ന ക​ട​യി​ൽ​നി​ന്നും 16 പാ​ക്ക​റ്റ് ഹാ​ൻ​സു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​തെ​ന്നു പ​രി​ശോ​ധ​ന​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി​യ സി​ഐ എ​ബി പ​റ​ഞ്ഞു.

ക​ട ന​ട​ത്തി​പ്പു​ക്കാ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. വ​രും​ദി​വ​സ​ങ്ങ​ളി​ലും ല​ഹ​രി​വ​സ്തു​ക്ക​ൾ​ക്കും പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു​മെ​തി​രെ​യു​ള്ള പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​മെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.സി​ഐ​ക്ക് പു​റ​മെ എ​സ്ഐ സ​നീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

 

Tags : nattu vishesham Operation Toofan

Recent News

Corehub Up