x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ : പോ​ലീ​സ് നി​രീ​ക്ഷ​ണത്തി​ൽ കൂ​ടു​ത​ൽ​പേ​ർ


Published: July 4, 2026 04:19 AM IST | Updated: July 4, 2026 04:19 AM IST

പ​ത്ത​നം​തി​ട്ട: മ​യ​ക്കു​മ​രു​ന്നു മാ​ഫി​യ​ക​ളെ ത​ള​യ്ക്കാ​ൻ ആ​ഭ്യ​ന്ത​രവ​കു​പ്പ് ആ​രം​ഭി​ച്ച ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി വി​ല്പ​ന​ക്കാ​ർ, മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ എ​ന്നി​ങ്ങ​നെ സം​ശ​യ​ത്തി​ലു​ള്ള​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി പോ​ലീ​സ്. ഇ​വ​രി​ലേ​റെ​യും യു​വാ​ക്ക​ളാ​ണ്. ജി​ല്ല​യി​ൽ നാ​നൂ​റി​ലേ​റെ യു​വാ​ക്ക​ൾ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണ​സം​ഘ​ത്തി​ൽ യു​വ​തി​ക​ളു​മു​ണ്ടെ​ന്ന് വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​രീ​ക്ഷ​ണ വ​ല​യ​ത്തി​ൽ ഇ​വ​രു​മു​ണ്ട്. റാ​ന്നി​യി​ലും അ​ടൂ​രി​ലും യു​വ​തി​ക​ളെ പി​ടി​കൂ​ടി​യി​രു​ന്നു. ഇ​വ​രു​ടെ ശൃം​ഖ​ല​യി​ൽ കൂ​ടു​ത​ൽ പെ​ൺ​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് സൂ​ച​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​നി​താ പോ​ലീ​സി​നെ മ​ഫ്തി​യി​ൽ നി​യോ​ഗി​ച്ച് നി​രീ​ക്ഷ​ണം ക​ർ​ശ​ന​മാ​ക്കി.

മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ൽ അ​റ​സ്റ്റി​ലാ​കു​ന്ന​വ​രു​ടെ കൂ​ട്ടാ​ളി​ക​ളും മു​ൻ​പ് അ​റ​സ്റ്റി​ലാ​യി ജാ​മ്യ​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ​വ​രും നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ലു​ണ്ട്. ജി​ല്ല​യി​ലെ​മ്പാ​ടും തൂ​ഫാ​ൻ ഓ​പ്പ​റേ​ഷ​ൻ വ്യാ​പി​പ്പി​ച്ചു. ജി​ല്ല​യി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്നു​ക​ൾ എ​ത്തി​ക്കു​ന്ന റൂ​ട്ടു​ക​ളും പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ൾ, യു​വാ​ക്ക​ൾ സ​മ്മേ​ളി​ക്കു​ന്ന മൈ​താ​ന​ങ്ങ​ൾ, കോ​ള​ജ് പ​രി​സ​ര​ങ്ങ​ൾ, ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ, ഇ​ട​വ​ഴി​ക​ൾ, ആ​ഘോ​ഷ സ്ഥ​ല​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. റാ​ന്നി​യി​ലും തി​രു​വ​ല്ല​യി​ലും അ​ടൂ​രി​ലും ക​ല​ഞ്ഞൂ​രി​ലും പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക നി​രീ​ക്ഷ​ക​സം​ഘ​ങ്ങ​ളെ നി​യോ​ഗി​ച്ചു. ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ റെ​യ്ഡു​ക​ൾ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ അ​റ​സ്റ്റ് ഉ​ണ്ടാ​കു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദ് അ​റി​യി​ച്ചു.

ബാ​ങ്ക് ഇ​ട​പാ​ടു​ക​ൾ പ​രി​ശോ​ധി​ക്കും

അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ പ​രി​ശോ​ധി​ക്കും. മ​യ​ക്കു മ​രു​ന്ന് വി​ല്പ​ന ന​ട​ത്തി​യ​തി​ന്‍റെ പ​ണം ഗൂ​ഗി​ൾ പേ ​മു​ഖേ​ന കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ​യും ബാ​ങ്ക് രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ക​ഞ്ചാ​വി​ന് 10 ഗ്രാ​മി​ന് 600 - 700 രൂ​പ വ​രെ ഇ​ടാ​ക്കു​ന്നു​ണ്ട്. എം​ഡി​എം​എ​യ്ക്ക് ഗ്രാ​മി​ന് പ​ല രീ​തി​യി​ൽ വി​ല ഈ​ടാ​ക്കു​ന്നു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

പോ​ലീ​സ് ന​ട​പ​ടി​ക​ൾ ഊ​ർ​ജി​തം

മ​യ​ക്കു​മ​രു​ന്ന് വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി ജി​ല്ല​യി​ൽ ഡ്ര​ഗ് ഹോ​ട്ട് സ്പോ​ട്ടു​ക​ൾ ക​ണ്ടെ​ത്തി​ക്കൊ​ണ്ടാ​ണ് ന​ട​പ​ടി​ക​ൾ. ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് കൗ​ൺ​സ​ലിം​ഗ് ന​ൽ​കും. ഇ​വ​രി​ൽ നി​ന്ന് ഉ​റ​വി​ടം ക​ണ്ടെ​ത്തു​ക​യാ​ണ് മ​റ്റൊ​രു ല​ക്ഷ്യം. ജി​ല്ല​യി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ക്കു​ന്ന അ​ന്ത​ർസം​സ്ഥാ​ന ലോ​ബി​യെ ത​ള​യ്ക്കാ​നു​ള്ള ശ്ര​മ​ത്തി​ന് പി​ന്തു​ണ തേ​ടി പോ​ലീ​സ് നാ​ട്ടി​ലെ യു​വാ​ക്ക​ളു​ടെ സ​ഘ​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്നു​ണ്ട്.

സ ്കൂ​ളു​ക​ളി​ൽ കു​ട്ടി​ക​ൾ​ക്ക് പ്ര​ത്യേ​ക കൗ​ൺ​സ​ലിം​ഗ് സൗ​ക​ര്യം ചെ​യ്യു​ന്ന​തി​നൊ​പ്പം എ​സ്പി​സി, എ​ൻ​സി​സി കേ​ഡ​റ്റു​ക​ളെ സ​ജ്ജ​രാ​ക്കി മ​യ​ക്കു​മ​രു​ന്ന് വി​ല്പ​ന​ക്കാ​രെ ക​ണ്ടെ​ത്താ​നും ല​ക്ഷ്യ​മി​ട്ടി​ട്ടു​ണ്ട്. ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ൽ വ​നി​താ പോ​ലീ​സി​നെ അ​ട​ക്കം നി​യോ​ഗി​ച്ച് പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കി.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up