കടുത്തുരുത്തി: യുഡിഎഫ് സ്ഥാനാര്‍ഥി മോന്‍സ് ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഇന്നു കുറവിലങ്ങാട് എത്തും.
അഞ്ചിന് കുറവിലങ്ങാട് പാറ്റാനി ജംഗ്ഷനില്‍നിന്ന് വി.ഡി. സതീശന്, മോന്‍സ് ജോസഫ്, യുഡിഎഫ് സംസ്ഥാന, ജില്ലാ നേതാക്കള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കുന്ന റോഡ് ഷോ വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നഗരം ചുറ്റി കുറവിലങ്ങാട് ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ സമാപിക്കും. തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി നഗറില്‍ ആരംഭിക്കുന്ന പൊതുസമ്മേളനം വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും.