x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഞാ​റ്റു​വേ​ലച്ച​ന്ത​ സം​ഘ​ടി​പ്പി​ച്ചു


Published: July 1, 2026 05:52 AM IST | Updated: July 1, 2026 05:52 AM IST

പു​ത്തൂ​ർ: പ​ഞ്ചാ​യ​ത്തി​ന്‍റെ​യും പു​ത്തൂ​ർ കൃ​ഷി​ഭ​വ​ന്‍റെ​യും സം​യു​ക്താഭി​മു​ഖ്യ​ത്തി​ൽ ഞാ​റ്റു​വേ​ലച്ച​ന്ത​യും ക​ർ​ഷ​ക​സ​ഭ​യും സം​ഘ​ടി​പ്പി​ച്ചു.
പു​ത്തൂ​ർ സെ​ന്‍റ് തോ​മ​സ് ഫെ​റോ​ന പ​ള്ളി ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു സേ​തു​മാ​ധ​വ​ൻ ഉ​ദ്ഘാ​ട​നംചെയ്തു. പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പ്രി​യ​ങ്ക സ​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാളെവ​രെ സം​ഘ​ടി​പ്പി​ക്കു​ന്ന ഞാ​റ്റു​വേ​ലച്ച​ന്ത​യി​ൽ സൗ​ജ​ന്യ പ​ച്ച​ക്ക​റി തൈ​ക​ളു​ടെ​യും വി​ത്തു​ക​ളു​ടെ​യും വി​ത​ര​ണം, ഗു​ണ​മേ​ന്മ​യേ​റി​യ ടി​ഷു ക​ൾ​ച്ച​ർ വാ​ഴത്തൈ​ക​ൾ, തെ​ങ്ങി​ൻതൈ​ക​ൾ, വി​വി​ധ​യി​നം ന​ടീ​ൽ വ​സ്തു​ക്ക​ൾ, വി​വി​ധ മൂ​ല്യവ​ർ​ധി​ത വ​സ്തു​ക്ക​ളു​ടെ വി​പ​ണ​നം എ​ന്നി​വ ഒ​രു​ക്കി​യി​ട്ടു​ണ്ട്. സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സി.​കെ. തി​ല​ക​ൻ​, സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ടി.​പി. മാ​ധ​വ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ടി.കെ. ശ്രീ​നി​വാ​സ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജ​യ ഗോ​പി, എം.​എം. സേ​തു​മാ​ധ​വ​ൻ, വി.ആ​ർ. ര​മേ​ഷ്, രേ​ഖാ ചാ​ക്കോ, മ​നു പു​ഴ​ക്ക​ൽ, സി​ബി അ​ജി വാ​ര​പ്പെ​ട്ടി​യി​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags : Nattuvishesham Districte News

Recent News

Corehub Up