പ്രതീകാത്മക ചിത്രം
ഒറ്റപ്പാലം: ഒറ്റപ്പാലം കോ- ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ ഒന്പതു ശാഖകളിലുമായി ഇന്ന് ഒറ്റദിവസം കൊണ്ട് 1,000 പുതിയ സേവിംഗ്സ്, കറന്റ് അക്കൗണ്ടുകൾ തുറക്കുക എന്ന ലക്ഷ്യത്തോടെയുള്ള കാന്പയിൻ സംഘടിപ്പിക്കും.
ഗൃഹസന്ദർശനത്തിലൂടെയും വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ചും പുതിയ അക്കൗണ്ട് കണ്ടെത്താനാണ് ലക്ഷ്യമിടുന്നത്. ഗൂഗിൾപേ ഉൾപ്പെടെയുള്ള യുപിഐ സേവനങ്ങൾ, മൊബൈൽ ബാങ്കിംഗ് ആപ്പ് വഴി ഐഎംപിഎസ്, ആർടിജിഎസ്, നെഫ്റ്റ്, വൈഫൈ സൗകര്യമുള്ള ഡ്യൂവൽ ഇന്റർഫേസ് എടിഎം കാർഡ് എന്നീ സൗകര്യങ്ങളും അക്കൗണ്ട് ഉടമകൾക്ക് നൽകുന്നുണ്ട്.
ഐഎംപിഎസ് സേവനങ്ങൾക്ക് ബാങ്കിൽ ചാർജുകൾ ഒന്നും ഈടാക്കുന്നില്ല. ബാങ്ക് അക്കൗണ്ട് തുറക്കുന്നവർക്ക് ഉടൻ എടിഎം കാർഡും മൊബൈൽ ബാങ്കിംഗും ലഭ്യമാകും. കാന്പയിന്റെ ഭാഗമായി ഡോർമന്റ് ആയി കിടക്കുന്ന അക്കൗണ്ടുകൾ വീണ്ടും സജീവമാക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
Tags : District News Nattuvishesham Ottapalam Urban Bank