മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉന്നത വിജയം നേടിയ കെ.പി. അശ്വതിമോളെ പഴകുളം മധു എംഎൽഎ വീട്ടിലെത്തി അനുമോദിച്ചപ്പോൾ.
റാന്നി: മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉന്നത വിജയം നേടി കണ്ണൂർ മെഡിക്കൽ കോളജിൽ പ്രവേശനം നേടിയ ട്രൈബൽ വിദ്യാർഥിനി കെ.പി. അശ്വതിമോളെ, പഴകുളം മധു എംഎൽഎ
വീട്ടിലെത്തി അനുമോദിച്ചു. അടിച്ചിപ്പുഴ ചൊള്ളനാവയൽ ഉന്നതിയിലെ പതാലിൽ കുഞ്ഞുമോൻ - ശ്രീദേവി ദമ്പതികളുടെ മകളാണ് അശ്വതി. ആദ്യമായാണ് ഉന്നതിയിൽ ഒരു വിദ്യാർഥി എംബിബിഎസ് പ്രവേശനം നേടുന്നത്. ഉന്നതിയിലെ വിദ്യാർഥികൾക്ക് പഠനത്തിന് ആവശ്യമായ എല്ലാ അടിസ്ഥാന സഹായങ്ങളും ഒരുക്കി നൽകുമെന്ന് എംഎൽഎ അറിയിച്ചു.
നാറാണംമൂഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന ജെയിംസ്, എ.കെ. ലാലു, ഫാ. മത്തായി ഒഐസി, ടി.പി. രാജൻ, ശർമിള അനിൽകുമാർ, വി.ജി. കിഷോർ, ജയിംസ് കക്കാട്ടുകുഴിയിൽ, അപ്പുക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews congratulates