x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ട​ഹാ​രം പാ​ലം ഇ​രു​ട്ടി​ൽ; സാ​മൂ​ഹ്യവി​രു​ദ്ധ​രു​ടെ താ​വ​ളം

വെബ് ഡെസ്ക്
Published: July 24, 2026 10:58 PM IST | Updated: July 24, 2026 10:58 PM IST

ഇരുട്ടിലായ പ​ട​ഹാ​രം പാ​ലം.

ച​മ്പ​ക്കു​ളം: ആ​ക​ർ​ഷ​ക​മാ​യ ഡി​സൈ​നി​ൽ പ​ണി​തീ​ർ​ത്ത് ആ​റു മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ഉ​ദ്ഘാ​ട​നം ചെ​യ്ത പൂ​ക്കൈ​ത ആ​റി​ന് കു​റു​കെ നി​ർ​മി​ച്ചി​രി​ക്കു​ന്ന പ​ട​ഹാ​രം പാ​ലം ഇ​പ്പോ​ഴും ഇ​രു​ട്ടി​ൽ. നെ​ടു​മു​ടി ത​ക​ഴി പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ച്ച് നി​ർ​മിച്ചി​രി​ക്കു​ന്ന  പാ​ലം രാ​ത്രി​യും പ​ക​ലും  സാ​മൂ​ഹ്യവി​രു​ദ്ധ​ർ താ​വ​ള​മാ​ക്കിയിരിക്കുന്ന​താ​യി പ​രാ​തി.
പാ​ല​ത്തി​ലും പാ​ല​ത്തി​നു താ​ഴെ ന​ട​പ്പാ​ത​യി​ലും വെ​ളി​ച്ച​മി​ല്ലാത്തത് പാ​ല​ത്തി​ന്‍റെ ഒ​രു വ​ലി​യ കു​റ​വാ​യി നി​ല​നി​ല്ക്കു​ന്നു.  ഇ​വി​ടെ അ​ടി​യ​ന്തര​മാ​യി വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. വ​ശ​ങ്ങ​ളി​ൽ ഗോ​പു​ര​ങ്ങ​ളോ​ടുകൂ​ടി നി​ർ​മിച്ചി​രി​ക്കു​ന്ന പാ​ലം കാ​ണാ​ൻ ദി​വ​സേ​ന നി​ര​വ​ധി ആ​ളു​ക​ളാ​ണ് ഇ​പ്പോ​ഴും എ​ത്തു​ന്ന​ത്.

കാ​ണാ​ൻ എ​ത്തു​ന്ന​വ​ർ പാ​ല​ത്തി​ൽ കൂ​ട്ടംകൂ​ടി നിൽക്കു​ന്ന​ത് അ​പ​ക​ടഭീ​ഷ​ണി സൃ​ഷ്‌​ടി​ക്കു​ക​യും പ​ല​പ്പോ​ഴും വാ​ഹ​നയാ​ത്ര​ക്കാ​രു​മാ​യി ത​ർ​ക്കം ഉ​ണ്ടാ​കു​ന്ന​തും ഇ​വി​ടെ പ​തി​വാ​ണ്. വാ​ഹ​ന​ത്തി​ൽ കാ​ൽ​ന​ട​യാ​ത്ര അ​നു​വ​ദ​നീ​യ​മ​ല്ല എ​ന്ന് ബോ​ർ​ഡ് സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ ഇ​പ്പോ​ഴും പ്ര​ധാ​ന പാ​ലം ത​ന്നെ ഉ​പ​യോ​ഗി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​ക്ക​പ്പെ​ടു​ന്നു.

പാ​ല​ത്തി​നു താ​ഴെ കാ​ൽന​ട​യാ​ത്ര​ക്കാ​ർ​ക്കുവേ​ണ്ടി പ്ര​ത്യേ​കം പാ​ത നി​ർ​മിച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​ത് പൂ​ർ​ണ​മാ​യും ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ല എ​ന്ന പ​രാ​തി നി​ല​നി​ൽക്കു​ന്നു.
രാ​ത്രി​യും പ​ക​ലും ന​ട​പ്പാ​ത​യി​ൽ സാ​മൂ​ഹ്യവി​രു​ദ്ധ​ർ അ​ഴി​ഞ്ഞാ​ടു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. പോ​ലീ​സി​നെ അ​റി​യി​ച്ചാ​ൽ വീ​ടു​ക​ളി​ൽ ക​യ​റി ആ​ക്ര​മി​ക്കാ​ൻ പോ​ലും സാ​മൂ​ഹ്യവി​രു​ദ്ധ​രും ല​ഹ​രി​ക്ക​ച്ച​വ​ട​ക്കാ​രും ത​യാറാ​കു​മെ​ന്ന പേ​ടി​യി​ൽ  സ​മീ​പ​വാ​സി​ക​ൾ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടാ​ൻ മ​ടി​ക്കു​ക​യാ​ണ്.

പ​ല​പ്പോ​ഴും നെ​ടു​മു​ടി പോ​ലീ​സും എ​ക്സൈ​സ് വ​കു​പ്പും പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും അ​ത് ഫ​ല​പ്ര​ദ​മാ​കു​ന്നി​ല്ല എ​ന്ന ആ​ക്ഷേ​പ​മു​ണ്ട്. കാ​ൽ ന​ട​യാ​ത്ര​ക്കാ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യി യാ​ത്ര ചെ​യ്യാ​ൻ ന​ട​പ്പാ​ല​ത്തി​ൽ സൗ​ക​ര്യം ഒ​രു​ക്കു​ക​യും പാ​ല​ത്തി​ലും ന​ട​പ്പാ​ല​ത്തി​ലും വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ക​യും  ഇ​വി​ടെ സ്ഥി​ര​മാ​യി പോ​ലീ​സിനെയോ ഹോം ​ഗാ​ർ​ഡി​നെയോ നി​യോ​ഗി​ച്ച് സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ പി​ടി​യി​ൽനി​ന്നും സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : Nattuvishesham DistrictNews DeepikaNews Padaharam Bridge

Recent News

Corehub Up