x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ല്ലി​ന്‍റെ വി​ല ഉ​ട​ൻ ന​ൽ​കും: കൃ​ഷി​മ​ന്ത്രി

വെബ്ഡെസ്ക്
Published: August 5, 2026 02:24 AM IST | Updated: August 5, 2026 02:24 AM IST

പ്രതീകാത്മക ചിത്രം

പു​ന്ന​യൂ​ർ​ക്കു​ളം: സ​പ്ലൈ​കോ വ​ഴി സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ വി​ല വി​ത​ര​ണംചെ​യ്യാ​ൻ അ​ടി​യ​ന്ത​ര​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കൃ​ഷി​മ​ന്ത്രി ടി. ​സി​ദ്ദി​ഖ് അ​റി​യി​ച്ചു.

നെ​ല്ലു​സം​ഭ​ര​ണം ന​ട​ത്തി​യി​ട്ട് നാ​ലു​മാ​സ​മാ​യി​ട്ടും വി​ല കി​ട്ടാ​ത്ത​തി​ൽ ക​ർ​ഷ​ക​ർ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. പ​രൂ​ർ കോ​ൾ​പ​ട​വ് മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ​ക്ക് മാ​ത്രം മൂ​ന്ന​ര​ക്കോ​ടി രൂ​പ കി​ട്ടാ​നു​ണ്ട്. സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ വി​ല ഉ​ട​ൻ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പു​ന്ന​യൂ​ർ​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. ഹ​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ മ​ന്ത്രി​യെ നേ​രി​ൽ​ക​ണ്ട് നി​വേ​ദ​നം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് കൃ​ഷി​മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി​യ​ത്.

കൃ​ഷി​ക്കാ​യി എ​ടു​ത്ത വാ​യ്പ​ക​ൾ തി​രി​ച്ച​ട​യ്ക്കാ​നും പു​തി​യ കൃ​ഷി​യി​റ​ക്കാ​നു​മു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്താ​നും ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. പു​ന്ന​യൂ​ർ​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. ഹ​സ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​പി. ധ​ർ​മ​ൻ, കെ.​എ​ച്ച്. ആ​ബി​ദ്, ആ​സൂ​ത്ര​ണ​സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ അ​ഷ്ക​ർ അ​റ​ക്ക​ൽ, പു​ന്ന​യൂ​ർ​ക്കു​ളം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​ർ ടി​പ്പു സു​ൽ​ത്താ​ൻ തു​ട​ങ്ങി​യ​വ​ർ മ​ന്ത്രി​യെ സ​ന്ദ​ർ​ശി​ച്ച സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews Paddy price

Recent News

Corehub Up