ഭക്ഷ്യകിറ്റുകൾ അബിൻ വർക്കി എംഎൽഎ ഏറ്റുവാങ്ങുന്നു.
കിഴക്കമ്പലം: പള്ളിക്കര സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളിയുടെ നേതൃത്വത്തിൽ ആറന്മുള മണ്ഡലത്തിലെ പ്രളയബാധിതർക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. അരി ഉൾപ്പെടെ 12 ഇന അവശ്യസാധനങ്ങളടങ്ങിയ 103 ഭക്ഷ്യകിറ്റുകളാണ് നൽകിയത്.
ആറന്മുളയിലെ പ്രളയബാധിത പ്രദേശങ്ങളിൽ നേരിട്ടെത്തിയായിരുന്നു ഭക്ഷ്യകിറ്റുകളുടെ വിതരണം. അബിൻ വർക്കി എംഎൽഎ കിറ്റുകൾ ഏറ്റുവാങ്ങി വിതരണോദ്ഘാടനം നിർവഹിച്ചു. വികാരി ഫാ. ബാബു വർഗീസ് അധ്യക്ഷത വഹിച്ചു.
പ്രളയബാധിത പ്രദേശങ്ങൾ കത്തീഡ്രൽ സഹവികാരി ഫാ. എൽദോസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. കത്തീഡ്രൽ ട്രസ്റ്റി ഏലിയാസ് ജോസഫ്, കുടുംബ യൂണിറ്റ് ചീഫ് കോ ഓർഡിനേറ്റർ എബിൻ ഏബ്രഹാം, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഷിജി വർഗീസ്, കെ.പി. ബിജു, സിജോ വർഗീസ്, യൂത്ത് അസോസിയേഷൻ സെക്രട്ടറി പി.ടി. തോമസുകുട്ടി തുടങ്ങിയവർ പങ്കെടുത്തു.