x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ള്ളി​പ്പ​ടി-​തോ​ട്ടു​മു​ഴി റോ​ഡ് ത​ക​ർ​ച്ച​യി​ൽ; ദു​രി​ത​ത്തി​ലാ​യി യാ​ത്ര​ക്കാ​ർ

വെബ് ഡെസ്ക്
Published: October 26, 2026 05:40 AM IST | Updated: October 26, 2026 05:40 AM IST

പ​ള്ളി​പ്പ​ടി- തോ​ട്ടു​മു​ഴി റോ​ഡ് വ​ര​കി​ൽ​പ്പ​ടി ഭാ​ഗ​ത്ത് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ൽ.

കോ​ട​ഞ്ചേ​രി: പ​ള്ളി​പ്പ​ടി-​തോ​ട്ടു​മു​ഴി റോ​ഡ് ത​ക​ർ​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​കു​ന്നു. പ​ള്ളി​പ്പ​ടി പാ​ല​ത്തി​ൽ നി​ന്ന് ഏ​ക​ദേ​ശം 300 മീ​റ്റ​ർ മാ​റി വ​ര​കി​ൽ​പ​ടി ഭാ​ഗ​ത്ത് റോ​ഡ് പൂ​ർ​ണ​മാ​യും പൊ​ട്ടി​പ്പൊ​ളി​ഞ്ഞ നി​ല​യി​ലാ​ണ്. കാ​ൽ​ന​ട​യാ​ത്ര പോ​ലും ദു​സ​ഹ​മാ​യ ഈ ​റോ​ഡി​ൽ നാ​ല് സ്വ​കാ​ര്യ ബ​സു​ക​ളും നി​ര​വ​ധി സ്കൂ​ൾ ബ​സു​ക​ളും സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്.

നി​ര​വ​ധി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തും പ​തി​വാ​ണ്. കോ​ട​ഞ്ചേ​രി, തി​രു​വ​മ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ഈ ​റോ​ഡ് പ്ര​ധാ​ന​മ​ന്ത്രി ഗ്രാ​മ സ​ട​ക്ക് യോ​ജ​ന പ​ദ്ധ​തി​യി​ലാ​ണ് നി​ർ​മി​ച്ച​ത്.
2018 മാ​ർ​ച്ച് മാ​സം പ്ര​വൃ​ത്തി തു​ട​ങ്ങി​യ ഈ ​റോ​ഡ് 2021 ജ​നു​വ​രി​യി​ലാ​ണ് പൂ​ർ​ത്തീ​ക​രി​ച്ച​ത്. ഈ ​റോ​ഡി​ന്‍റെ മെ​യി​ന്‍റ​ന​ൻ​സ് കാ​ലാ​വ​ധി 2025 ഡി​സം​ബ​ർ 31 വ​രെ​യാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

എ​ന്നാ​ൽ ഈ ​കാ​ല​യ​ള​വി​ൽ മെ​യി​ന്‍റ​ന​ൻ​സ് ചെ​യ്യാ​ത്ത​തി​നാ​ൽ ക​രാ​റു​കാ​ര​നെ​തി​രേ പി​ഡ​ബ്ല്യു​ഡി കേ​സ് നി​ല​വി​ലു​ണ്ട്. ഈ ​റോ​ഡി​ന്‍റെ ഗ്യാ​ര​ണ്ടി കാ​ലാ​വ​ധി അ​വ​സാ​നി​ച്ച നി​ല​യ്ക്ക് ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് മെ​യി​ന്‍റ​ന​ൻ​സ് പ്ര​വൃ​ത്തി​ക​ൾ​ക്ക് ഫ​ണ്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. പ​ള്ളി​പ്പ​ടി പാ​ലം മു​ത​ൽ പു​ളി​മൂ​ട്ടി​ൽ ക​ട​വ് വ​രെ ഏ​ക​ദേ​ശം മൂ​ന്ന​ര കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലാ​ണ് റോ​ഡ് നി​ർ​മി​ച്ചി​ട്ടു​ള്ള​ത്.

Tags :

Recent News

Corehub Up