x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​ങ്ങു​ക​ൾ മു​റി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത്; ചെ​വിക്കൊ​ള്ളാ​തെ കെ​ആ​ർ​എ​ഫ്ബി

വെബ് ഡെസ്ക്
Published: July 29, 2026 02:39 AM IST | Updated: July 29, 2026 02:39 AM IST

അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തി നി​ൽ​ക്കു​ന്ന തെ​ങ്ങു​ക​ൾ.

ച​ക്കി​ട്ട​പാ​റ: പാ​ത​യോ​ര​ത്തെ മ​ണ്ണി​ടി​ഞ്ഞ ഭാ​ഗ​ത്ത് അ​പ​ക​ട നി​ല​യി​ൽ നി​ൽ​ക്കു​ന്ന തെ​ങ്ങു​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള മ​ര​ങ്ങ​ൾ ഉ​ട​ൻ മു​റി​ച്ചു​നീ​ക്ക​ണ​മെ​ന്ന ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശം മാ​നി​ക്കാ​തെ കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡ്. ചെ​മ്പ്ര-​ച​ക്കി​ട്ട​പാ​റ പാ​ത​യോ​ര​ത്ത് വെ​ട്ടു​ക​ല്ലേ​ൽ തോ​മ​സി​ന്‍റെ പു​ര​യി​ട​ത്തി​ലാ​ണ് വൃ​ക്ഷ​ങ്ങ​ൾ അ​പ​ക​ട​നി​ല​യി​ൽ നി​ൽ​ക്കു​ന്ന​ത്.

മ​ല​യോ​ര ഹൈ​വേ​ക്കാ​യി റോ​ഡി​നു വീ​തി കൂ​ട്ടാ​നാ​ണ് തോ​മ​സി​ന്‍റെ സ്ഥ​ലം ഇ​ടി​ച്ച​ത്. ഇ​തോ​ടെ വീ​ടും അ​പ​ക​ട​നി​ല​യി​ലാ​ണ്. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും സ​ഞ്ചാ​രി​ക​ളും ക​ട​ന്നു​പോ​കു​ന്ന​തി​ന് മീ​തെ​യാ​ണ് ഈ ​വൃ​ക്ഷ​ങ്ങ​ളു​ള്ള​ത്. വൈ​ദ്യു​തി ലൈ​നും തൊ​ട്ടു​താ​ഴെ​യു​ണ്ട്. മ​ര​ങ്ങ​ൾ നീ​ക്കി​യി​ല്ലെ​ങ്കി​ൽ അ​പ​ക​ടം മു​ന്നി​ൽ ത​ന്നെ​യു​ണ്ട്. മ​ര​ങ്ങ​ൾ മു​റി​ക്കാ​ൻ കെ​ആ​ർ​എ​ഫ്ബി ത​യാ​റാ​യി​ല്ലെ​ങ്കി​ൽ പൊ​തു​ജ​ന​ങ്ങ​ളു​ടെ ജീ​വ​ൻ സം​രം​ക്ഷി​ക്കാ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ത​ന്നെ മു​ന്‍​കൈ എ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​യ​രു​ന്ന​ത്. ചെ​ല​വ് കേ​ര​ളാ റോ​ഡ് ഫ​ണ്ടി​നോ​ട് ഈ​ടാ​ക്കു​ക​യും വേ​ണം. അ​ശാ​സ്ത്രീ​യ​മാ​യി മ​ണ്ണി​ടി​ച്ച​തി​നാ​ലാ​ണ് കാ​യ്ഫ​ല​മു​ള്ള അ​ഞ്ച് തെ​ങ്ങു​ക​ൾ തോ​മ​സി​ന് ന​ഷ്ട​പ്പെ​ടു​ന്ന​ത്. ഇ​തി​ന്‍റെ ന​ഷ്ട​പ​രി​ഹാ​രം സ്ഥ​ല​മു​ട​മ​ക്ക് കെ​ആ​ർ​എ​ഫ്ബി​യും ക​രാ​റു​കാ​രും ന​ൽ​കു​ക​യും വേ​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​യി ഉ​യ​രു​ന്നു​ണ്ട്.

Tags : KRFB NattuVishasham DistrictNews

Recent News

Corehub Up