x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോകകപ്പ് ആവേശത്തിൽ പരിയാപുരം മരിയൻ അക്കാഡമി


Published: June 11, 2026 05:47 AM IST | Updated: June 11, 2026 05:47 AM IST

മ​ധ്യ​വേ​ന​ൽ അ​വ​ധി​ക്കാ​ല​ത്ത് മ​ല​പ്പു​റം ജി​ല്ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി അ​ക്കാ​ഡ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ കാ​യി​ക പ​രി​ശീ​ല​ന​ത്തി​ൽനി​ന്ന്.

പെ​രി​ന്ത​ൽ​മ​ണ്ണ: വ​ള്ളു​വ​നാ​ടി​ന്‍റെ കാ​യി​ക ഭൂ​പ​ട​ത്തി​ൽ മാ​യാ​ത്ത മു​ദ്ര​ പ​തി​പ്പി​ച്ച പ​രി​യാ​പു​രം മ​രി​യ​ൻ സ്പോ​ർ​ട്സ് അ​ക്കാ​ഡ​മി​യി​ലെ താ​ര​ങ്ങ​ളും ച​രി​ത്ര​ത്തി​ലെ ലോ​ക​ക​പ്പി​നെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു.

ലോ​ക​ക​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന 48 രാ​ജ്യ​ങ്ങ​ളു​ടെ​യും പ​താ​ക​ക​ളു​ടെ പ്ര​ദ​ർ​ശ​നം, ഫു​ട്ബോ​ൾ ക്വി​സ്, പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും യു​വ​തി​ക​ൾ​ക്കു​മാ​യി ഷൂ​ട്ടൗ​ട്ട് മ​ത്സ​രം, ഇ​ഷ്ടടീ​മു​ക​ളു​ടെ ജ​ഴ്സി അ​ണി​ഞ്ഞ് ഫു​ട്ബോ​ൾ മ​ത്സ​രം, പ്ര​വ​ച​ന മ​ത്സ​രം തു​ട​ങ്ങി ഒ​ട്ടേ​റെ പ​രി​പാ​ടി​ക​ൾ​ക്ക് അ​ക്കാ​ഡ​മി സ​ജ്ജ​മാ​യി.

ബ്ര​സീ​ൽ, അ​ർ​ജ​ന്‍റീ​ന, പോ​ർ​ച്ചു​ഗ​ൽ, ഫ്രാ​ൻ​സ് ടീ​മു​ക​ൾ​ക്കാ​ണ് ആ​രാ​ധ​ക പി​ന്തു​ണ കൂ​ടു​ത​ൽ. ഫ്ള​ക്സ് യു​ദ്ധം വേ​ണ്ട എ​ന്ന​താ​ണ് അ​ക്കാ​ഡ​മി​യു​ടെ തീ​രു​മാ​നം. ഫ്ള​ക്സ് ആ​വേ​ശ​ത്തി​ന​പ്പു​റം ലോ​ക​ക​പ്പി​ന്‍റെ ക​ളി​യാ​വേ​ശം നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ പ്ര​ച​രി​പ്പി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് അ​ക്കാ​ഡ​മി.

11 വ​ർ​ഷം, എ​ണ്ണം പ​റ​ഞ്ഞ നേ​ട്ട​ങ്ങ​ൾ

പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റി​നു കീ​ഴി​ൽ 2015 ലാ​ണ് മ​രി​യ​ൻ സ്പോ​ർ​ട്സ് അ​ക്കാ​ഡ​മി​യു​ടെ തു​ട​ക്കം. ഗോ​വ​യി​ലും ഉ​ത്ത​രാ​ഖ​ണ്ഡി​ലും ന​ട​ന്ന ദേ​ശീ​യ ഗെ​യിം​സു​ക​ളി​ൽ (നെ​റ്റ് ബോ​ൾ) നാല് വെ​ള്ളി മെ​ഡ​ലു​ക​ൾ അ​ക്കാ​ഡ​മി താ​ര​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി. 77 ദേ​ശീ​യ താ​ര​ങ്ങ​ളെ​യും 801 സം​സ്ഥാ​ന താ​ര​ങ്ങ​ളെ​യും ക​ഴി​ഞ്ഞ 11 വ​ർ​ഷ​ത്തി​നി​ട​യി​ൽ വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞുവെ​ന്നു​ത് ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​മാ​ണ്. അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വ​ത്തി​ൽ ഓ​വ​റോ​ൾ കി​രീ​ട​വും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വ​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​വും മ​രി​യ​ൻ അ​ക്കാ​ഡ​മി​ക്കു സ്വ​ന്തം.

മെ​ഡ​ലു​ക​ൾ നേ​ടി യു​വാ​ക്ക​ൾ

2024ൽ ​ഗോ​വ​യി​ൽ ന​ട​ന്ന ദേ​ശീ​യ ഗെ​യിം​സി​ൽ നെ​റ്റ്ബോ​ളി​ൽ പി.​എ. ജോ​സ​ഫും 2025ൽ ​ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ന​ട​ന്ന ദേ​ശീ​യ ഗെ​യിം​സി​ൽ അ​ഖി​ൽ ആ​ന്‍റ​ണി, എ​ഡ്‌വി​ൻ തോ​മ​സ്, കെ​വി​ൻ എ. ​ഷാ​ജി എ​ന്നി​വ​രും കേ​ര​ള​ത്തി​നാ​യി വെ​ള്ളി​മെ​ഡ​ൽ നേ​ടി മ​ല​പ്പു​റം ജി​ല്ല​യ്ക്ക് അ​ഭി​മാ​ന​മാ​യി. ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ന്ന സീ​നി​യ​ർ, ജൂ​ണി​യ​ർ വി​ഭാ​ഗം നെ​റ്റ് ബോ​ൾ, കോ​ർ​ഫ് ബോ​ൾ, ദേ​ശീ​യ ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി നെ​റ്റ്ബോ​ൾ, കോ​ർ​ഫ് ബോ​ൾ മ​ത്സ​ര​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​മാ​യി മ​രി​യ​ൻ അ​ക്കാ​ഡ​മി താ​ര​ങ്ങ​ൾ മി​ന്നു​ന്ന പ്ര​ക​ട​ന​വു​മാ​യി മെ​ഡ​ലു​ക​ൾ സ്വ​ന്ത​മാ​ക്കു​ന്നു. ഈ ​ഇ​ന​ങ്ങ​ളി​ൽ കേ​ര​ളം തു​ട​ർ​ച്ച​യാ​യി കി​രീ​ടം സ്വ​ന്ത​മാ​ക്കു​ന്പോ​ൾ മ​രി​യ​ൻ അ​ക്കാ​ഡ​മി​ക്ക് അ​ഭി​മാ​നി​ക്കാ​ൻ ഏ​റെ​യു​ണ്ട്.

ഒ​ന്നാ​യി നി​ന്നു, നേ​ട്ട​ങ്ങ​ൾ പി​ന്നാ​ലെ

ഫു​ട്ബോ​ളി​നൊ​പ്പം അ​ത്‌ല​റ്റി​ക്സ്, ഖോ-​ഖോ, വോ​ളി​ബോ​ൾ, ത്രോ ​ബോ​ൾ, ഹാ​ൻ​ഡ് ബോ​ൾ, ബാ​സ്ക്ക​റ്റ് ബോ​ൾ, കോ​ർ​ഫ് ബോ​ൾ പ​രി​ശീ​ല​ന​വും അ​ക്കാ​ഡ​മി​ക്ക് കീ​ഴി​ൽ ന​ട​ക്കു​ന്നു. പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ മൈ​താ​ന​ത്ത് രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും കാ​യി​ക​താ​ര​ങ്ങ​ൾ പ​രി​ശീ​ല​നം നേ​ടു​ന്നു.

മ​ത്സ​ര പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യി​ക്കാ​നാ​യി പ​രി​ശീ​ല​നം നേ​ടാ​ൻ യു​വാ​ക്ക​ളും ഗ്രൗ​ണ്ടി​ലെ​ത്തു​ന്നു​ണ്ട്. പോ​ൾ​വാ​ൾ​ട്ട്, ഹൈ​ജം​പ് പ​രി​ശീ​ല​ന​ത്തി​നു​ള്ള ബെ​ഡ് ഉ​ൾ​പ്പെ​ടെ എ​ല്ലാ കാ​യി​ക ഇ​ന​ങ്ങ​ളും പ​രി​ശീ​ലി​പ്പി​ക്കാ​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ അ​ക്കാ​ഡ​മി​ക്ക് സ്വ​ന്ത​മാ​യു​ണ്ട്.
ഇ​വ​ർ​ക്കു പ്ര​ചോ​ദ​ന​വും പ​രി​ശീ​ല​ന​വും ന​ൽ​കി കാ​യി​കാ​ധ്യാ​പ​ക​ൻ കെ.​എ​സ്. സി​ബി മു​ഴു​വ​ൻ സ​മ​യ​വും രം​ഗ​ത്തു​ണ്ട്.

ഒ​ളി​ന്പ്യ​ൻ​മാ​രാ​യ അ​നി​ൽ​ഡ തോ​മ​സി​ന്‍റെ​യും മു​ഹ​മ്മ​ദ് അ​ന​സ് യ​ഹി​യ​യു​ടെ​യും പ​രി​ശീ​ല​ക​നാ​യി​രു​ന്നു കെ.​എ​സ്.​സി​ബി. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ർ​ജ് ക​ള​പ്പു​ര​ക്ക​ൽ (ചെ​യ​ർ​മാ​ൻ), ജോ​സി വ​ർ​ഗീ​സ്, മ​നോ​ജ് വീ​ട്ടു​വേ​ലി​ക്കു​ന്നേ​ൽ, ജെ​റി​ൻ ജോ​ർ​ജ്, ആ​ന്‍റ​ണി ഇ​യ്യാ​ലി​ൽ (ഭാ​ര​വാ​ഹി​ക​ൾ) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ക്കാ​ഡ​മി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up