എസ്. നിവേദ്, കെ.ടി. ബദരിനാഥ്, അന്ന ഫ്രാൻസിസ്, റിബ്നാൻ ആറങ്ങോടൻ
അങ്ങാടിപ്പുറം: മങ്കട ഉപജില്ലാ കരാട്ടെ ചാന്പ്യൻഷിപ്പിൽ നാല് സ്വർണം ഉൾപ്പെടെ ആറ് മെഡലുകൾ കരസ്ഥമാക്കി പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ തിളങ്ങി.
വിവിധ വിഭാഗങ്ങളിൽ എസ്. നിവേദ്, കെ.ടി. ബദരിനാഥ്, അന്ന ഫ്രാൻസിസ്, റിബ്നാൻ ആറങ്ങോടൻ എന്നിവർ സ്വർണവും എ. റിഥുൽ വെള്ളിയും കെ.എസ്. ശ്രീനവ്യ വെങ്കല മെഡലും നേടി. കെ.പി. വിമൽ (ഡബ്ല്യുഎസ്കെഎഫ്,അങ്ങാടിപ്പുറം), പി. ജോണ്സണ് (ഷോട്ടോക്കാൻ കരാട്ടെ അക്കാദമി, അങ്ങാടിപ്പുറം), പി. അരുണ്‍ (ഡിഫെൻഡർ കരാട്ടെ അക്കാദമി, പൊന്ന്യാകുർശി) എന്നിവരാണ് പരിശീലകർ.
Tags : Nattuvishesham Districtnews Deepikanews Pariyapuram