പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാം ഓർമപ്പെരുന്നാള്‍ അവലോകന യോഗത്തില്‍ ടൂറിസം മന്ത്രി പി.സി.വിഷ്ണുനാഥ് പ്രസംഗിക്കുന്നു.
മാന്നാർ: പരിശുദ്ധ പരുമല തിരുമേനിയുടെ 124 -ാം ഓര്‍മപ്പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിനായി എല്ലാ സർക്കാർ വകുപ്പുകളും ഏകോപനത്തോടെ പ്രവര്‍ത്തിക്കുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. പെരുന്നാള്‍ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ പരുമല സെമിനാരിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഡോ. യോഹന്നാന് മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത,വര്‍ഗീസ് മാമ്മന്‍ എംഎല്‍എ, സജി ചെറിയാന് എം.എല്‍എ, പത്തനംതിട്ട ജില്ലാ കളക്ടര്‍ എ. നിസാമുദ്ദീന്‍, തിരുവല്ല സബ് കളക്ടര്‍ പാര്‍വ്വതി ഗോപകുമാര്‍, വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വര്‍ഗീസ് അമയില്‍, അല്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം, മലങ്കര അസോസിയേഷന് സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, ആലപ്പുഴ എഡിഎം പ്രേംജി, പത്തനംതിട്ട എസ്പി ആര് . ആനന്ദ്, പരുമല സെമിനാരി മാനേജര്‍ യാക്കോബ് റമ്പാന്, കടപ്ര പഞ്ചായത്ത് പ്രസിഡന്റ് ലിജി ആര് പണിക്കർ, മാന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് ബി. കെ. പ്രസാദ്, പരുമല കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ റവന്യൂ, എക് സൈസ്, പൊലിസ്, വൈദ്യുതി, പൊതുമരാമത്ത്, അഗ്നിരക്ഷ, ജല അഥോറിറ്റി,കെഎസ്ആര്‍ടിസി, തദ്ദേശസ്വയംഭരണം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. ഈ മേഖലകളിൽ നടപ്പാക്കേണ്ട ക്രമീകരണങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാനും വകുപ്പുകള്‍ പരസ്പര ഏകോപനത്തോടെ പ്രവര്‍ത്തിക്കാനും തീരുമാനിച്ചു. തുടര്‍ യോഗങ്ങള്‍ ചേരുവാനും നടപ്പിലാക്കിയ ക്രമീകരണങ്ങൾ വിലയിരുത്തുവാനും തീരുമാനിച്ചു.
ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ രണ്ട് വരെയാണ് ഈ വര്‍ഷത്തെ പരുമല പെരുന്നാള്‍.
Tags : NattuVishesham.DistricteNews