കുറ്റൂർ റെയിൽവേ അടിപ്പാതയ്ക്ക് സമീപമുള്ള വീടുകളിൽ വെള്ളം കയറിയപ്പോൾ.
പത്തനംതിട്ട: പത്തനംതിട്ടയിൽ പ്രളയക്കെടുതികൾ തുടരുന്നു. കിഴക്കൻ മേഖലയിൽ നിന്നും വെള്ളം ഇറങ്ങിയെങ്കിലും പടിഞ്ഞാറൻ മേഖലയിൽ വെള്ളപ്പൊക്കത്തേത്തുടർന്നുള്ള നാശനഷ്ടങ്ങളും ദുരിതങ്ങളും ഏറി. വെള്ളം ഇറങ്ങിയ മേഖലകളിൽ നഷ്ടത്തിന്റെ തോത് പ്രാഥമിക വിലയിരുത്തലുകൾക്കപ്പുറമായി.
പന്പ, മണിമല നദികളിൽ നിന്നുള്ള വെള്ളം എത്തിയതോടെ അപ്പർകുട്ടനാട് മേഖലയിൽ വെള്ളം കയറിത്തുടങ്ങി. പന്പയുടെ തീരത്ത് ആറന്മുള മുതൽ വെള്ളപ്പൊക്കം തുടരുകയാണ്. അച്ചൻകോവിലാറിന്റെ തീരത്ത് കോന്നിയിൽ ദുരിതത്തിന് അല്പം ശമനമുണ്ട്. ഇന്നലെ പകൽ മഴ മാറിനിന്നത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു സഹായകരമായി. എന്നാൽ വൈകുന്നേരത്തോടെ പലയിടങ്ങളിലും ശക്തമായ മഴ പെയ്തു. നദികൾ ഇപ്പോഴും ഇരുകരകൾ മുട്ടിയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയ നിലയിലുമാണ്.
ജില്ലയില്‍ ഇതേവരെ 95 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്ന് 1076 കുടുംബങ്ങളിലെ 3568 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. തിരുവല്ല താലൂക്കിലാണ് ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍, 47 എണ്ണം. കോഴഞ്ചേരി 18, കോന്നി അഞ്ച്, റാന്നി ഒമ്പത്, മല്ലപ്പള്ളി 16 എന്നിങ്ങനെയാണ് മറ്റു താലൂക്കുകളിലെ കണക്ക്. റാന്നി, മല്ലപ്പള്ളി, തിരുവല്ല, കോന്നി താലൂക്കുകളില്‍ അവലോകന യോഗങ്ങൾ ചേർന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് സാഹചര്യങ്ങൾ വിലയിരുത്തി. എംഎല്‍എമാരായ പഴകുളം മധു, അബിന്‍ വര്‍ക്കി, വര്‍ഗീസ് മാമ്മന്‍, കെ. യു ജനീഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, ജില്ലാ കളക്ടര്‍ എ. നിസാമുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.
കണ്ട്രോള് റൂമുകള്‍ തുറന്നുകണ്ട്രോള് റൂമുകള്‍ തുറന്നു
പത്തനംതിട്ട: മഴക്കാല കെടുതികൾ നേരിടുന്നതിലേക്ക് ജില്ലാ കളക്ടറേറ്റിലും താലൂക്ക് കേന്ദ്രങ്ങളിലും ഫയർഫോഴ്സ്, വനം, പോലീസ് ആസ്ഥാനങ്ങളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ പ്രവർത്തനം തുടങ്ങി. കളക്ടറേറ്റ് കണ്ട്രോള് റൂം - 04682 322515, 1077, 80788 08915കോഴഞ്ചേരി - 0468 2222221, മല്ലപ്പള്ളി - 0469 2682293അടൂര്‍ - 04734 224826, റാന്നി - 04735 227442തിരുവല്ല - 0469 2601303, കോന്നി- 0468 2240087ഫോറസ്റ്റ് ഡിവിഷന് റാന്നി- 9188407515ഫോറസ്റ്റ് ഡിവിഷന് കോന്നി- 9188407513,ഫയര്‍ കണ്ട്രോള് റൂം- 0468 2222001, 9497920089.പോലീസ് - 9497960963, 9497908045, 0468 2222600.പത്തനംതിട്ട നഗരസഭ - 9447460614.
Tags : NattuVishasham DistrictNews