x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ഗ​ര മ​ധ്യ​ത്തി​ൽ കാ​റി​ടി​ച്ച് കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​ന് ദാ​രു​ണാ​ന്ത്യം

വെബ് ഡെസ്ക്
Published: August 27, 2026 11:49 PM IST | Updated: August 27, 2026 11:49 PM IST

പ​ത്ത​നം​തി​ട്ട അ​ബാ​ൻ ജം​ഗ്ഷ​നിലുണ്ടായ കാറപകടം

പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ൽ അ​ബാ​ൻ ജം​ഗ്ഷ​നി​ൽ തി​രു​വോ​ണ​നാ​ളി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​റി​ടി​ച്ച് കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​നാ​യ റി​ട്ട. ഫ​യ​ർ​ഫോ​ഴ്സ്‌ ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു. പ​ത്ത​നം​തി​ട്ട വ​ല​ഞ്ചു​ഴി കോ​യി​ക്ക​ൽ അ​ബൂ​ബ​ക്ക​ർ (74) ആ​ണ്‌ മ​രി​ച്ച​ത്‌. അ​പ​ക​ട​ത്തി​ൽ കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ഉ​ൾ​പ്പെ​ടെ 11 പേ​ർ​ക്ക്‌ പ​രി​ക്ക്‌. പ​രി​ക്കേ​റ്റ​വ​രി​ൽ കാ​ൽ​ന​ട യാ​ത്ര​ക്കാ​രാ​യ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. പ​രി​ക്കേ​റ്റ​വ​രി​ൽ ആ​റു പേ​രെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക്‌ മാ​റ്റി. വ​ഴി​യാ​ത്ര​ക്കാ​രെ ഇ​ടി​ച്ച കാ​ർ മ​റ്റു ര​ണ്ടു​കാ​റു​ക​ളും ഇ​ടി​ച്ചു ത​ക​ർ​ത്തു.

തി​രു​വോ​ണ​നാ​ളി​ൽ വൈ​കു​ന്നേ​രം 6.30 ഓ​ടെ​യാ​ണ് അ​പ​ക​ടം. ക​ണ്ണ​ങ്ക​ര ഭാ​ഗ​ത്തു​നി​ന്ന്‌ അ​മി​ത​വേ​ഗ​ത്തി​ൽ എ​ത്തി​യ വാ​ഗ​ൺ ആ​ർ കാ​ർ അ​ബാ​ൻ ജം​ഗ്ഷ​നി​ൽ വ​ഴി​യാ​ത്ര​ക്കാ​രെ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​ബൂ​ബ​ക്ക​ർ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ടൗ​ണി​ലേ​ക്ക് വ​ന്ന​താ​യി​രു​ന്നു. ഇ​തു വ​ഴി ന​ട​ന്നു​വ​ന്ന ഇതര സംസ്ഥാന തൊ​ഴി​ലാ​ളി​ക​ൾ​ക്കും പ​രി​ക്കേ​റ്റു. ര​ണ്ട്‌ കാ​റു​ക​ൾ ഇ​ടി​ച്ചു​ത​ക​ർ​ത്താ​ണ് വാ​ഗ​ൺ ആ​ർ കാ​ർ നി​ന്ന​ത്‌. പ​രി​ക്കേ​റ്റ്‌ റോ​ഡി​ൽ കി​ട​ന്ന​വ​രെ പോ​ലീ​സും അ​ഗ്നിര​ക്ഷാ​സേ​ന​യും എ​ത്തി​യാ​ണ്‌ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്‌. കാ​റി​ലു​ണ്ടാ​യി​രു​ന്ന ഓ​മ​ല്ലൂ​ർ സ്വ​ദേ​ശി വി​ശ്വ​ജി​ത്ത് (24)നെ ​ഉ​ൾ​പ്പെ​ടെ ആ​റു പേ​രെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക്‌ മാ​റ്റി.

ഓ​മ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ജി​നു (48), വി​ശ്വ​ജി​ത്ത് (24) എ​ന്നി​വ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്‌. ജി​നു​വാ​ണ്‌ കാ​റോ​ടി​ച്ച​ത്‌. കാ​റി​ലു​ള്ളി​ൽ കു​ടു​ങ്ങി​യ ജി​നു​വി​നെ നാ​ട്ടു​കാ​രാ​ണ് പു​റ​ത്തെ​ടു​ത്ത​ത്‌. ര​ണ്ടു​പേ​ർ​ക്കും പ​രി​ക്കു​ണ്ട്‌. ജി​നു​വി​നെ​തി​രേ മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്ക്‌ കേ​സെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്‌ ചെ​യ്‌​തു. ഇ​യാ​ൾ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് റി​പ്പോ​ർ​ട്ട്.

മ​രി​ച്ച അ​ബൂ​ബ​ക്ക​ർ നി​ല​വി​ൽ ക​ല്ല​റ​ക്ക​ട​വി​ലാ​ണ് താ​മ​സം. ക​ബ​റ​ട​ക്കം ഇ​ന്ന് പ​ത്ത​നം​തി​ട്ട ടൗ​ൺ ജു​മാ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ന​ട​ക്കും. ഭാ​ര്യ: റ​ഷീ​ദാ ബീ​വി. മ​ക്ക​ൾ: ര​ഹാ​ന ബ​ക്ക​ർ, സ​ഫാ​ന ബ​ക്ക​ർ. മ​രു​മ​ക​ൻ: ഷ​മീ​ർ.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up