മന്ത്രി പി.സി. വിഷ്ണുനാഥിന്റെ നേതൃത്വ ത്തിൽ നടന്ന യോഗം.
പത്തനംതിട്ട: പ്രളയ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ മറ്റുമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.സി.വിഷ്ണുനാഥ്. റാന്നിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞായറാഴ്ച രാത്രിയും മിന്നൽ പ്രളയ സാധ്യതയുണ്ട്. ജനങ്ങൾ സഹകരിക്കണം. പമ്പയിൽ അതിതീവ്ര വെള്ളപ്പൊക്കം എന്നാണ് മുന്നറിയിപ്പ് കിട്ടിയിരിക്കുന്നത്. ശുചീകരണത്തിന് ഒരു വാർഡിലേക്ക് 25000 രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. വെള്ളപ്പൊക്ക ഇരകൾക്ക് ഉളള നഷ്ടപരിഹാരം അടുത്ത മന്ത്രിസഭാ യോഗം പ്രഖ്യാപിക്കും. ഓറഞ്ച് ബുക്ക് പ്രകാരം റൂൾ കർവ് ഇല്ലാത്ത ഡാമുകളുടെ പട്ടികയിൽ ആണ് മൂഴിയാർ ഡാം. അതിന് വേണ്ട എല്ലാ മാനദണ്ഡവും പാലിച്ചു. പെട്ടെന്ന് തുറക്കേണ്ട ഡാം ആണ് മൂഴിയാർ. റൂൾ കർവ് ഇതിന് ബാധകമല്ല.
നദിയിലെ മണൽ നീക്കം സംബന്ധിച്ച് സർക്കാർ നയപരമായി തീരുമാനിക്കേണ്ടകാര്യമാണ്. പരിസ്ഥിതി അനുമതി ഉൾപ്പെടെ വേണം. മണിയാർ അടയ്ക്കാൻ ഗേറ്റുകൾ പോലുമില്ല. രണ്ടര വർഷമായി തുറന്നിട്ടിരിക്കുകയാണ്. മുൻ സർക്കാരിന്റെ വീഴ്ച അടിയന്തരമായി പരിഹരിക്കും. പ്രളയസാഹചര്യം കഴിഞ്ഞാൽ ഉടൻ തിരുവനന്തപുരത്ത് ഉന്നതതല യോഗം വിളിക്കും. പ്രളയ അവധിയിൽ ട്യൂഷൻ സെന്ററുകളും പ്രവർത്തിക്കാൻ പാടില്ല. ഉത്തരവ് ലംഘിച്ചാൽ ദുരന്ത നിവാരണ നിയമപ്രകാരം നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Tags : NattuVishasham DistrictNews