ആർഎസ്പി മലയാലപ്പുഴ ലോക്കൽ സമ്മേളനം കോന്നി മണ്ഡലം സെക്രട്ടറി പ്രഫ.ബാബു ചാക്കോ ഉദ്ഘാടനം ചെയ്യുന്നു.
കോന്നി: കല്ലേലി സ്കൂളിനു സമീപം പാറമടയ്ക്ക് നൽകിയിട്ടുള്ള അനുമതി റദ്ദാക്കണമെന്ന് ആർഎസ്പി അരുവാപ്പുലം ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം രവി പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം കോന്നി മണ്ഡലം സെക്രട്ടറി പ്രഫ. ബാബു ചാക്കോ ഉദ്ഘാടനം ചെയ്തു. സലിൽ വയലത്തല, മായാ സന്തോഷ്, ബിന്ദു വിദ്യാധരൻ, സ്വപ്ന, എസ്.കെ. രാജേന്ദ്രൻ, ജോൺ കൊക്കത്തോട് എന്നിവർ പ്രസംഗിച്ചു.
സമ്മേളനം പതിനൊന്നംഗ പുതിയ ലോക്കൽ കമ്മിറ്റിയെയും ഒമ്പതംഗ മണ്ഡലം പ്രതിനിധികളെയും തെരഞ്ഞെടുത്തു. അരുവാപ്പലം ലോക്കൽ സെക്രട്ടറിയായി സഖാവ് മായാ സന്തോഷിനെ സമ്മേളനം തെരഞ്ഞെടുത്തു.
Tags :