ഷാഹുല്‍ ഹമീദ്
ഉളളൂര്‍: തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ രോഗിക്കു കൂട്ടിരിക്കാന്‍ വന്നയാളുടെ മൊബൈല്‍ഫോണും പണവും കവര്‍ന്നയാളെ മെഡിക്കല്‍കോളജ് സിഐ ഗിരിലാല്‍, എസ്ഐ മുഹമ്മദ് യാസീന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം പിടികൂടി.
കൊല്ലം ആര്യങ്കാവ് പുനലൂര്‍ താലൂക്ക് സെക്കന്‍ഡ് ഡിവിഷന് ഫീല്‍ഡ് എസ്റ്റേറ്റ് ഷാഹുല്‍ മന്‍സിലില്‍ ഷാഹുല്‍ ഹമീദ് (52) ആണ് പിടിയിലായത്.
ബുധനാഴ്ച രാത്രി എട്ടിനാണ് സംഭവം. നെയ്യാറ്റിന്‍കര സ്വദേശി സന്ദീപിന്റെ മൊബൈല്‍ ഫോണും 7000 രൂപയുമാണ് പ്രതി കവര്‍ന്നത്. വാര്‍ഡിലെത്തിയ ഷാഹുല്‍ ഹമീദ് കിടക്കയുടെ സമീപമെത്തുകയും ഇവിടെ സൂക്ഷിച്ചിരുന്ന മൊബൈലും പണവുമായി രക്ഷപ്പെടുകയുമായിരുന്നു. ആശുപത്രിക്ക് പുറത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലിസ് പ്രതിയെ തിരിച്ചറിഞ്ഞത്. ആശുപത്രി വളപ്പിനുള്ളില്‍ നിന്നുതന്നെയാണ് പൊലിസ് ഇയാളെ പിടികൂടിയത്. അറസ്റ്റിലായ പ്രതി റിമാന്‍ഡിലാണ്.