ഒറ്റപ്പാലം: പാലക്കാട് - കുളപ്പുള്ളി പ്രധാനപാതയിൽ കണ്ണിയമ്പുറത്ത് സീബ്രാലൈൻ മുറിച്ചുകടക്കവേ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്നയാൾ മരിച്ചു. കണ്ണിയപുറം അമൃത ശ്രീയിൽ കൃഷ്ണൻകുട്ടി (63) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. കണ്ണിയമ്പുറം ചെമ്പുള്ളി റോഡിന് സമീപം സീബ്രാലൈൻ മുറിച്ചുകടക്കുന്നതിനിടയാണ് അതിവേഗതയിൽ പാഞ്ഞു വന്ന ബൈക്ക് ഇദ്ദേഹത്തെ പിടിച്ചുവീഴ്ത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ തൃശൂരിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
Tags : Person involved accident while crossing