x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​ണ്ടി​കു​ത്തി തി​രു​നാ​ൾ ഭ​ക്തി​നി​ർ​ഭ​രം


Published: January 6, 2026 04:43 AM IST | Updated: January 6, 2026 04:43 AM IST

അ​തി​ര​മ്പു​ഴ: വാ​ഴ​പ്പി​ണ്ടി​ക​ളി​ലെ ചി​രാ​തു​ക​ളി​ൽ ദീ​പം തെ​ളി​ഞ്ഞു. പ്ര​കാ​ശ​മാ​യ മി​ശി​ഹാ​യെ പ്ര​കീ​ർ​ത്തി​ച്ച് ‘ഏ​ൽ​പ​യ്യ’ ഗീ​ത​മു​യ​ർ​ന്നു. അ​തി​ര​മ്പു​ഴ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ ദ​ന​ഹാ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ പി​ണ്ടി​കു​ത്തി തി​രു​നാ​ൾ ഭ​ക്തി​സാ​ന്ദ്ര​മാ​യി.

പ​ള്ളി മൈ​താ​ന​ത്ത് ക്ര​മീ​ക​രി​ച്ച വേ​ദി​യി​ൽ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ തോ​മ​സ് ത​റ​യി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ റം​ശ ന​ട​ന്നു. മാ​ർ തോ​മ​സ് ത​റ​യി​ൽ തെ​ളി​ച്ച തി​രി​യി​ൽ​നി​ന്നും പ​ക​ർ​ന്ന ദീ​പം 65 കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​ർ ത​ങ്ങ​ൾ ക്ര​മീ​ക​രി​ച്ച 65 വാ​ഴ​പ്പി​ണ്ടി​ക​ളി​ലെ മ​ൺ​ചി​രാ​തു​ക​ളി​ലേ​ക്ക് പ​ക​ർ​ന്നു. വി​കാ​രി ഫാ. ​മാ​ത്യു പ​ടി​ഞ്ഞാ​റേ​ക്കു​റ്റ്, ഫാ. ​അ​ബ്രാ​ഹം കാ​ടാ​ത്തു​ക​ളം, ഫാ. ​അ​ല​ൻ മാ​ലി​ത്ത​റ, ഫാ. ​റോ​ബി​ൻ പു​തു​പ്പ​റ​മ്പ് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി.


ഇ​ന്നു രാ​വി​ലെ 5.15ന് ​ചെ​റി​യ​പ​ള്ളി​യി​ലും ആ​റി​നും ഏ​ഴി​നും വൈ​കു​ന്നേ​രം ആ​റി​നും വ​ലി​യ​പ​ള്ളി​യി​ലും വി​ശു​ദ്ധ കു​ർ​ബാ​ന ന​ട​ക്കും.

Tags : pinidikuthi Devotional

Recent News

Corehub Up