പിറവം വ്യാപാരോത്സവത്തിന്റെ ഉദ്ഘാടനം സമ്മാന കൂപ്പൺ വിതരണം ചെയ്ത് മന്ത്രി അനൂപ് ജേക്കബ് നിർവഹിക്കുന്നു.
പിറവം: പിറവത്തെ വ്യാപാരികളുടെ സംഘടനയായ മർച്ചന്റ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന വ്യാപാരോത്സവത്തിന് തുടക്കമായി. മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു.
വ്യാപാര സ്ഥാപനങ്ങളിൽ നിന്നും നിശ്ചിത തുകയ്ക്ക് സാധനങ്ങൾ വാങ്ങുന്നവർക്ക് കൂപ്പണുകൾ നൽകി കൊണ്ട് നറുക്കെടുത്ത് സമ്മാനങ്ങൾ നൽകുന്ന പദ്ധതിയാണിത്. അസോസിയേഷൻ പ്രസിഡന്റ് ആൽബിൻ പാവോടത്ത് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ സമ്മാന കൂപ്പൺ വിതരണോദ്ഘാടനവും നടന്നു. നഗരസഭാ ചെയർപേഴ്സൺ കെ.ആർ. പ്രദീപ്കുമാർ മുഖ്യ പ്രഭാഷണം നടത്തി. രണ്ടു വൃക്കകളും തകരാറിലായ സിന്ധു സുനിൽ ചികിത്സാ സഹായ ഫണ്ട് അസോസിയേഷൻ കൈമാറി. രക്ഷാധികാരി ഷാജു ഇലഞ്ഞിമറ്റം, സെക്രട്ടറി റോയ് ഡി. പോൾ തുടങ്ങിയവരും പങ്കെടുത്തു.