x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ടു​ങ്ക​ണ്ടം സി​ടി​ഇ പു​തി​യ കോ​ഴ്സു​ക​ൾ​ക്കും കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​നും പ​ദ്ധ​തി

വെബ് ഡെസ്ക്
Published: September 19, 2026 10:37 PM IST | Updated: September 19, 2026 10:37 PM IST

നെ​ടു​ങ്ക​ണ്ടം ബി​എ​ഡ് കോ​ള​ജ്.

നെ​ടു​ങ്ക​ണ്ടം: മൂ​ന്ന് പ​തി​റ്റാ​ണ്ട് പി​ന്നി​ട്ട നെ​ടു​ങ്ക​ണ്ടം കോ​ള​ജ് ഓ​ഫ് ടീ​ച്ച​ർ എ​ജ്യു​ക്കേ​ഷ​ൻ (സി​ടി​ഇ) വി​ക​സ​ന​ത്തി​ന്‍റെ പു​തി​യ ഘ​ട്ട​ത്തി​ലേ​ക്ക്. പു​തി​യ അ​ധ്യാ​പ​ക പ​രി​ശീ​ല​ന കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​ക​ളാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്.

മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ൽ ഇ​ടു​ക്കി​യി​ൽ ആ​രം​ഭി​ച്ച ആ​ദ്യ ബി​എ​ഡ് കോ​ള​ജാ​ണി​ത്. 1992 ഡി​സം​ബ​റി​ൽ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നേ​രി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ത്തി​ൽ പ്രാ​ദേ​ശി​ക കോ​ള​ജാ​യാ​ണ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. 2017ൽ ​ഭ​ര​ണ​നി​ർ​വ​ഹ​ണം പ്ര​ഫ​ഷ​ണ​ൽ ആ​ൻ​ഡ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സ് കേ​ന്ദ്ര​ത്തി​ന് (സി​പി​എ​എ​സ്) കീ​ഴി​ലാ​യി.

ഏ​ഴ് ഐ​ച്ഛി​ക വി​ഷ​യ​ങ്ങ​ളു​മാ​യി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ കോ​ള​ജി​ൽ​നി​ന്ന് ഇ​തു​വ​രെ ഏ​ക​ദേ​ശം 5,000 അ​ധ്യാ​പ​ക​ർ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി. നി​ല​വി​ൽ ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, ഗ​ണി​തം, ഭൗ​തി​ക​ശാ​സ്ത്രം, പ്ര​കൃ​തി​ശാ​സ്ത്രം എ​ന്നീ അ​ഞ്ച് വി​ഷ​യ​ങ്ങ​ളി​ലാ​ണ് ബി​എ​ഡ് കോ​ഴ്സു​ക​ൾ ന​ട​ത്തു​ന്ന​ത്. സ​ർ​വ​ക​ലാ​ശാ​ല റാ​ങ്കു​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി അ​ക്കാ​ദ​മി​ക നേ​ട്ട​ങ്ങ​ളും സ്ഥാ​പ​ന​ത്തി​നു​ണ്ട്.

പു​തി​യ കോ​ഴ്സു​ക​ൾ

ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം 2020ന്‍റെ ഭാ​ഗ​മാ​യി അ​ധ്യാ​പ​ക വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് പു​തി​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് കോ​ള​ജ് ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്. സം​യോ​ജി​ത അ​ധ്യാ​പ​ക വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി, വി​വി​ധ വി​ഷ​യ​ങ്ങ​ളെ കൂ​ട്ടി​ച്ചേ​ർ​ത്തു​ള്ള പ​ഠ​ന​പ​രി​പാ​ടി​ക​ൾ, പു​തി​യ അ​ധ്യാ​പ​ക പ​രി​ശീ​ല​ന കോ​ഴ്സു​ക​ൾ എ​ന്നി​വ ആ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.
ഹി​ന്ദി, സാ​മൂ​ഹ്യ​ശാ​സ്ത്രം, വാ​ണി​ജ്യം, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ബി​എ​ഡ് കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തും പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ദേ​ശീ​യ മൂ​ല്യ​നി​ർ​ണ​യ-​അ​ക്ര​ഡി​റ്റേ​ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ അം​ഗീ​കാ​രം നേ​ടു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും തു​ട​ങ്ങി.

കെ​ട്ടി​ട നി​ർ​മാ​ണം

പു​തി​യ കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​നാ​യി 2025ൽ ​മു​ൻ എം​എ​ൽ​എ​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് മൂ​ന്നു കോ​ടി രൂ​പ അ​നു​വ​ദി​ച്ച​രു​ന്നു. എ​ന്നാ​ൽ, സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ സാ​മ്പ​ത്തി​ക വി​ഭാ​ഗ​ത്തി​ന്‍റെ അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നാ​ൽ തു​ക ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി​യെ​ങ്കി​ലും ഫ​ണ്ട് ല​ഭി​ക്കാ​ത്ത​തി​നാ​ൽ നി​ർ​മാ​ണം ആ​രം​ഭി​ക്കാ​നാ​യി​ട്ടി​ല്ല.

സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക അ​നു​മ​തി​യോ​ടെ എം​എ​ൽ​എ​ഫ​ണ്ട് ല​ഭ്യ​മാ​ക്കി ആ​ദ്യ​ഘ​ട്ട നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യം. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ഇ​ടു​ക്കി പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി മൂ​ന്നു കോ​ടി രൂ​പ​കൂ​ടി ല​ഭ്യ​മാ​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്. മൂ​ന്നാം ഘ​ട്ട​ത്തി​ൽ സി​പി​എ​എ​സി​ന്‍റെ കെ​ട്ടി​ട ഫ​ണ്ടി​ൽ​നി​ന്ന് ഒ​രു കോ​ടി രൂ​പ​കൂ​ടി ല​ഭി​ച്ചാ​ൽ കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന്‍റെ നി​ർ​മാ​ണം ഏ​ക​ദേ​ശം 65 ശ​ത​മാ​നം വ​രെ പൂ​ർ​ത്തി​യാ​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Tags : District News Nattuvishesham new courses Nedumkandam CTE

Recent News

Corehub Up