x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ഗ​ര​ത്തി​ലെ ചെ​ടി​ച്ച​ട്ടി​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു


Published: January 20, 2026 05:33 AM IST | Updated: January 20, 2026 05:33 AM IST

പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ലെ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ചി​രു​ന്ന ചെ​ടി​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു. ടി​കെ റോ​ഡി​ന്‍റെ ഫു​ട്പാ​ത്തി​നോ​ടു ചേ​ർ​ന്ന് കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് മു​ത​ൽ ആ​ലു​ക്കാ​സ് ജം​ഗ്ഷ​ൻ​വ​രെ​യു​ള്ള ഭാ​ഗ​ത്തെ ചെ​ടി​ച്ച​ട്ടി​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്.

ഫു​ട്പാ​ത്ത് കൈ​വ​രി​ക​ളി​ലെ ഇ​രു​ന്പ് ബ്രാ​ക്ക​റ്റു​ക​ളി​ൽ ഉ​റ​പ്പി​ച്ചി​രു​ന്ന ചെ​ടി​ച്ച​ട്ടി​ക​ൾ എ​ടു​ത്ത് താ​ഴെ​യെ​റി​ഞ്ഞ് ന​ശി​പ്പി​ച്ച നി​ല​യി​ലാ​ണ്. ചി​ല​യി​ട​ങ്ങ​ളി​ൽ ഫു​ട്പാ​ത്ത് കൈ​വ​രി​ക​ൾ​ക്കും നാ​ശ​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. പ​ത്തി​ല​ധി​കം ചെ​ടി​ച്ച​ട്ടി​ക​ൾ ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ പ​ത്ത​നം​തി​ട്ട പോ​ലീ​സി​ൽ ന​ഗ​ര​സ​ഭ പ​രാ​തി ന​ൽ​കി.

പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ചാ​ണ് 350 ഓ​ളം ചെ​ടി​ക​ൾ ച​ട്ടി​യി​ൽ വ​ള​ർ​ത്തി സം​ര​ക്ഷി​ച്ചു പോ​ന്നി​രു​ന്ന​ത്. ഇ​വ​യ്ക്ക് വെ​ള്ളം ഒ​ഴി​ക്കാ​ൻ ആ​റ് താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു.

പു​തി​യ ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റ​തോ​ടെ ന​ഗ​ര സൗ​ന്ദ​ര്യ​വ​ത്ക​ര​ണ തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​സ​പ്പെ​ടു​മോ​യെ​ന്ന ആ​ശ​ങ്ക ഉ​ണ്ടാ​യി​രു​ന്നു. പ​ല ചെ​ടി​ക​ളും ക​രി​ഞ്ഞു തു​ട​ങ്ങി​യി​രു​ന്നു. മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​നോ​ടു ചേ​ർ​ന്നു ന​ട്ടു​പി​ടി​പ്പി​ച്ച ഈ​ന്ത​പ്പ​ന പൂ​ത്ത് കാ​യ്ക​ളാ​യ​തി​നു പി​ന്നാ​ലെ ഇ​തു ന​ശി​പ്പി​ച്ച​തും ക​ഴി​ഞ്ഞ​യി​ടെ​യാ​ണ്.

ടൗ​ൺ സ്ക്വ​യ​ർ സം​ര​ക്ഷ​ണം, മാ​ലി​ന്യ​നീ​ക്കം എ​ന്നി​വ​യി​ലും ഇ​ട​പെ​ട​ലു​ക​ളു​ണ്ടാ​ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ചെ​ടി​ച്ച​ട്ടി​ക​ൾ ന​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ആ​ശ​ങ്ക​യും ഉ​ട​ലെ​ടു​ത്തു.

Tags : nattu vishesham Plant pots widely destroyed.

Recent News

Corehub Up