കേരള ബാങ്കിന്റെ വായ്പാമേള ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയം: കേരള ബാങ്ക് സിപിസിയിലെ കോട്ടയം ഏരിയയുടെ ആഭിമുഖ്യത്തില്‍ എംഎസ്എംഇ വായ്പാമേളയും ഇടപാടുകാരുടെ സംഗമവും നടത്തി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ബാങ്ക് ഡയറക്ടര്‍ ജോസ് ടോം അധ്യക്ഷത വഹിച്ചു. കോട്ടയം മുനിസിപ്പല്‍ ചെയര്മാന് എം.പി. സന്തോഷ് കുമാര്‍ വായ്പാ അനുമതി പത്ര വിതരണം നടത്തി.
സബ് ഇന്‍ഡസ്ട്രിയല്‍ ഓഫീസര്‍ അഭിലാഷ് വര്‍മ, വ്യാപാരി വ്യവസായി പ്രതിനിധി എബി സി. കുര്യന്, സിഡ്സ് ചെയര്‍പേഴ്സണ്‍ പി.ജി. ജ്യോതിമോള്‍,സിപിസി ഡിജിഎം ടി പി ജോസഫ്, ഏരിയ മാനേജര്‍ ഇ.പി. സിന്ധുമോള്‍ എന്നിവര്‍ പ്രസംഗിച്ചു.