x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ഞ്ഞു​മി​ഷ​ന​റി​മാ​രെ വ​ര​വേ​ല്‍​ക്കാ​ന്‍ ഒ​രു​ങ്ങി കു​ട​മാ​ളൂ​ര്‍

വെബ് ഡെസ്ക്
Published: July 31, 2026 12:30 AM IST | Updated: July 31, 2026 12:30 AM IST

ആ​​ര്‍​ച്ച്പ്രീ​​സ്റ്റ് ഡോ. ​ജോ​ര്‍​ജ് മം​​ഗ​​ല​​ത്തി​​ല്‍ വെ​​ഞ്ച​​രി​​പ്പ് ക​​ര്‍​മം നി​​ര്‍​വ​​ഹി​​ക്കു​​ന്നു.

കു​​ട​​മാ​​ളൂ​​ര്‍: അ​​ല്‍​ഫോ​​ന്‍​സാ തീ​​ര്‍​ഥാ​​ട​​ന​​ത്തി​​നാ​​യി എ​​ത്തു​​ന്ന കു​​ഞ്ഞു​​മി​​ഷ​​ന​​റി​​മാ​​രെ സ്വീ​​ക​​രി​​ക്കാ​​ന്‍ കു​​ട​​മാ​​ളൂ​​ര്‍ ഒ​​രു​​ങ്ങി. നാ​​ളെ രാ​​വി​​ലെ കു​​ട​​മാ​​ളൂ​​ര്‍ മേ​​ഖ​​ല​​യി​​ലെ വി​​വി​​ധ ശാ​​ഖ​​ക​​ളി​​ല്‍നി​​ന്നു തീ​​ര്‍​ഥാ​​ട​​ക​​ര്‍ 6.15ന് ​​കു​​ട​​മാ​​ളൂ​​ര്‍ സെ​​ന്‍റ് മേ​​രീ​​സ് മേ​​ജ​​ര്‍ ആ​​ര്‍​ക്കി​​എ​​പ്പി​​സ്‌​​കോ​​പ്പ​​ല്‍ തീ​​ര്‍​ഥാ​​ട​​ന​​കേ​​ന്ദ്ര​​ത്തി​​ല്‍ എ​​ത്തി​​ച്ചേ​​രും. അ​​വി​​ടെ​നി​​ന്ന് തീ​​ര്‍​ഥാ​​ട​​ന​​മാ​​യി അ​​ല്‍​ഫോ​​ന്‍​സാ ജ​​ന്മ​​ഗ്ര​​ഹ​​ത്തി​​ല്‍ എ​​ത്തി​​ച്ചേ​​രു​​ന്ന​​തോ​​ടു​​കൂ​​ടി തീ​​ര്‍​ഥാ​​ട​​ന​​ങ്ങ​​ള്‍​ക്ക് തു​​ട​​ക്കം കു​​റി​​ക്കും.

അ​​ല്‍​ഫോ​​ന്‍​സ ജ​​ന്മ​​ഗ്ര​​ഹ​​ത്തി​​ല്‍ രാ​​വി​​ലെ 7.15ന് ​​ആ​​ര്‍​ച്ച്പ്രി​​സ്റ്റ് ഡോ. ​​ജോ​​ര്‍​ജ് മം​​ഗ​​ല​​ത്തി​​ല്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യ്ക്ക് മു​​ഖ്യ​കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ക്കും. ആ​​ര്‍​ച്ച്ബി​​ഷ​​പ് എ​​മെ​രി​​റ്റ​​സ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം സ​​ന്ദേ​​ശം ന​​ൽ​കും.

കു​​ട​​മാ​​ളൂ​​ര്‍ പ​​ള്ളി​​യി​​ല്‍ രാ​​വി​​ലെ 5.15 ന് ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യോ​​ടു​​കൂ​​ടി തി​​രു​​ക്ക​​ര്‍​മ​​ങ്ങ​​ള്‍ ആ​​രം​​ഭി​​ക്കും. കു​​ട​​മാ​​ളൂ​​ര്‍ മേ​​ഖ​​ലാ ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​സി​​റി​​ള്‍ ക​​ള​​രി​​ക്ക​​ല്‍ കാ​​ര്‍​മി​​ക​​നാ​​യി​​രി​​ക്കും. 10.30നു​​ള്ള വി​​ശു​​ദ്ധ​ കു​​ര്‍​ബാ​​ന​​യ്ക്ക് മ​​ണി​​മ​​ല മേ​​ഖ​​ലാ ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ടോ​​ണി മ​​ണി​​യ​​ഞ്ചി​​റ മു​​ഖ്യ​കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ക്കും. ഫാ. ​​ഷി​​നോ​​ജ് പി. ​​ഫി​​ലി​​പ്പ് പു​​ന്ന​​ക്ക​​ല്‍ സ​​ന്ദേ​​ശം ന​ൽ​കും. 12നു​​ള്ള വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യ്ക്ക് ഫാ. ​​ജോ​​സ​​ഫ് ക​​ഴു​​ന്നു​​ക​​ണ്ട​​ത്തി​​ല്‍ കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.15 ന് ​​ഫാ. ജോ​​ണ്‍​സ​​ണ്‍ മു​​ണ്ടു​വേ​​ലി​​ല്‍ വി​​ശു​​ദ്ധ​ കു​​ര്‍​ബാ​​ന​​യ്ക്ക് കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ക്കും.

തീ​​ര്‍​ഥാ​​ട​​ക​​ര്‍​ക്കു​​ള്ള നേ​​ര്‍​ച്ച​ഭ​​ക്ഷ​​ണം കു​​ട​​മാ​​ളൂ​​ര്‍ ഫൊ​​റോ​​ന പ​​ള്ളി​​യി​​ല്‍ രാ​​വി​​ലെ ഒ​​മ്പ​​തു മു​​ത​​ല്‍ വൈ​​കു​​ന്നേ​​രം നാ​​ലു വ​​രെ ക്ര​​മീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്.

തീ​​ര്‍​ഥാ​​ട​​ക​​ര്‍​ക്കാ​​യി വി​​പു​​ല​​മാ​​യ പാ​​ര്‍​ക്കിം​​ഗ് സൗ​​ക​​ര്യം ക്ര​​മീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. ആ​​ര്‍​ച്ച്പ്രീ​​സ്റ്റ് ഡോ. ​​ജോ​​ര്‍​ജ് മം​​ഗ​​ല​​ത്തി​​ല്‍ ചെ​​റു​​പു​​ഷ്പ മി​​ഷ​​ന്‍​ലീ​​ഗ് അ​​തി​​രൂ​​പ​​താ ഡ​​യ​​റ​​ക്ട​​ര്‍ ഡോ. ​​വ​​ര്‍​ഗീ​​സ് പു​​ത്ത​​ന്‍​പു​​ര​​യ്ക്ക​​ല്‍, മി​​ഷ​​ന്‍​ലീ​​ഗ് കു​​ട​​മാ​​ളൂ​​ര്‍ ഫൊ​​റോ​​ന ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജേ​​ക്ക​​ബ് ക​​ള​​രി​​ക്ക​​ല്‍ , ഫാ.​​തോ​​മ​​സ് പാ​​റ​​ത്തോ​​ട്ടാ​​ല്‍ , ഫാ. ​​ജോ​​ണ്‍ പു​​ത്ത​​ന്‍​പ​​റ​​മ്പി​​ല്‍ , കൈ​​ക്കാ​​ര​​ന്‍​മാ​​ര്‍, വി​​വി​​ധ ക​​മ്മ​​ിറ്റി ക​​ണ്‍​വീ​​ന​​ര്‍​മാ​​ര്‍ എ​​ന്നി​​വ​​ര്‍ നേ​​തൃ​​ത്വം ന​​ല്‍​കും.

Tags : Nattuvishesham Districtnews missionaries.

Recent News

Corehub Up