x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ത​​റ​​യി​​ൽ കി​​ട​​ന്നി​​രു​​ന്ന രോ​​ഗി​​ക​​ൾ​​ക്കാ​​യി പ്ര​​ത്യേ​​ക സം​​വി​​ധാ​​ന​​മൊ​​രു​​ക്കി

വെബ് ഡെസ്ക്
Published: July 31, 2026 12:25 AM IST | Updated: July 31, 2026 12:25 AM IST

ഗാ​​ന്ധി​​ന​​ഗ​​ർ: കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ രോ​​ഗി​​ക​​ൾ ത​​റ​​യി​​ൽ കി​​ട​​ക്കു​​ന്ന സാ​​ഹ​​ച​​ര്യം ഒ​​ഴി​​വാ​​ക്കു​​മെ​​ന്ന ആ​​രോ​​ഗ്യ മ​​ന്ത്രി​​യു​​ടെ പ്ര​​ഖ്യാ​​പ​​നം കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ ന​​ട​​പ്പാ​​ക്കി. മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ മെ​​ഡി​​ക്ക​​ൽ വാ​​ർ​​ഡ് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള വി​​വി​​ധ വാ​​ർ​​ഡു​​ക​​ളി​​ൽ നി​​ര​​വ​​ധി രോ​​ഗി​​ക​​ളാ​​ണ് ത​​റ​​യി​​ൽ കി​​ട​​ന്നി​​രു​​ന്ന​​ത്.

ഇ​​തു പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​നാ​​യി അ​​ത്യാ​​ഹി​​ത വി​​ഭാ​​ഗ​​ത്തി​​ന് മു​​ക​​ളി​​ൽ നാ​​ലാം നി​​ല​​യി​​ൽ 68 കി​ട​ക്ക​ക​ൾ ഈ​​ടാ​​വു​​ന്ന ത​​ര​​ത്തി​​ൽ ക്ര​​മീ​​ക​​ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി ഈ ​​വി​​ഭാ​​ഗം മെ​​ഡി​​ക്ക​​ൽ വാ​​ർ​​ഡി​​ന് വി​​ട്ടു കൊ​​ടു​​ത്തു.

മെ​​ഡി​​ക്ക​​ൽ വാ​​ർ​​ഡി​​ൽ ത​​റ​​യി​​ൽ കി​​ട​​ന്ന രോ​​ഗി​​ക​​ളെ ഇ​​വി​​ടേ​​ക്ക് മാ​​റ്റി. ഓ​​ർ​​ത്തോ, സ​​ർ​​ജി എ​​ന്നീ വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ 25 വീ​​തം അ​​ഡീ​​ഷ​​ണ​​ൽ കി​ട​ക്ക​ക​ൾ ഏ​​ർ​​പ്പെ​​ടു​​ത്തി. മ​​റ്റു വി​​ഭാ​​ഗ​​ങ്ങ​​ളി​​ലെ രോ​​ഗി​​ക​​ൾ​​ക്കാ​​യി 16 കി​ട​ക്ക​ക​ളു​​ള്ള ഒ​​രു വി​​ഭാ​​ഗം​കൂ​​ടി ഏ​​ർ​​പ്പെ​​ടു​​ത്തി​​യിട്ടു​​ണ്ട്. ഇ​​ത്ത​​ര​​ത്തി​​ലാ​​ണ് ത​​റ​​യി​​ൽ കി​​ട​​ക്കു​​ന്ന രോ​​ഗി​​ക​​ൾ​​ക്കാ​​യി പ്ര​​ത്യേ​​ക സം​​വി​​ധാ​​നം ഒ​​രു​​ക്കി​​യ​​ത്. ആ​​ർ​എം​ഒ, പി​​ആ​​ർ​ഒ ​എ​​ന്നി​​വ​​ർ പു​​തി​​യ വാ​​ർ​​ഡു​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ത്തെ നി​​രീ​​ക്ഷി​​ക്കും. ഇ​​നി​​യും കൂ​ടു​​ത​​ൽ സം​​വി​​ധാ​​ന​​ങ്ങ​​ളൊ​​രു​​ക്കാ​​നു​​ള്ള ശ്ര​​മ​​ത്തി​​ലാ​​ണ് ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​ർ. ഇ​​തേ​ത്തു​​ട​​ർ​​ന്ന് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലെ കേ​​ര​​ള എ​​ൻ​​ജി​​ഒ അ​​സോ​​സി​യേ​ഷ​​ൻ യൂ​​ണി​​റ്റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​രെ അ​​നു​​മോ​​ദി​​ച്ചു.

Tags : Nattuvishesham Districtnews Special

Recent News

Corehub Up