പി.എം ശ്രീ നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് യുഡിഎസ്എഫ് നടത്തിയ വിദ്യാർഥി പ്രകടനത്തിന്റെ ഭാഗമായി കാൾടെക്സ് ജംഗ്ഷനിൽ റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ്
കണ്ണൂർ: പിഎം ശ്രീ പദ്ധതി പൂർണമായും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎസ്എഫ് ദേശീയപാത ഉപരോധിച്ചു. പഴയ ബസ് സ്റ്റാൻഡിൽ നിന്നും പ്രകടനമായെത്തിയ പ്രവർത്തകർ കാൽടെക്സ് ജംഗ്ഷനിൽ ദേശീയപാത ഉപരോധിക്കുകയായിരുന്നു. സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമിച്ചത് പ്രവർത്തകർ പ്രതിരോധിച്ചത് സംഘർഷത്തിനിടയാക്കി.
സമരക്കാരെ പിന്നീട് പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഉപരോധത്തിന് കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, എംഎസ്എഫ് ജില്ലാ പ്രസിഡന്റ് നസീർ പുറത്തീൽ, കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, ജില്ലാ ജനറൽ സെക്രട്ടറി കെ.പി. റംഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.
Tags : UDSF nattuvisesham local news