കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫയർ അസോസിയേഷൻ ജില്ലാ സമ്മേളനം വി.കെ. ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്യുന്നു.
പാലക്കാട്: കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫയർ അസോസിയേഷൻ ജില്ലാ സമ്മേളനം ജില്ലാ പ്രസിഡന്റ് വി. സ്വാമിനാഥന്റെ അധ്യക്ഷതയിൽ വി.കെ. ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ പി. സ്മിതേഷ് മുഖ്യാതിഥിയായി. ക്രൈം ബ്രാഞ്ച് എസ്പി. ഫിറോസ് എം. ഷെഫീഖ് ആദരിക്കൽ ചടങ്ങ് നിർവഹിച്ചു.
തൃശ്ശൂർ അഡീഷണൽ എസ്പി പി.ബി. പ്രശോഭ്, സംസ്ഥാന പ്രസിഡന്റ് പി.കെ. ലംബോദരൻ നായർ, പാലക്കാട് അഡീഷണൽ എസ്പി ടിഎസ്. സിനോജ്, സംസ്ഥാന ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ കല്ലറ, റിട്ടയേഡ് എസ്പി. കെ. വിജയൻ, റിട്ടയേഡ് എസ്പി എ.എസ്. രാജു, കെഎസ്എസ്പിയു ജില്ലാ പ്രസിഡന്റ് സി.എസ്. സുകുമാരൻ, പെൻഷനേഴ്സ് സംഘ് ജില്ലാ പ്രസിഡന്റ് പി. സുകുമാരൻ, കെഎസ്എസ്പിഎ സംസ്ഥാന കമ്മിറ്റി അംഗം കെ. രാമചന്ദ്രൻ, കെ. ചാമി എന്നിവർ പ്രസംഗിച്ചു.