x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കഴക്കൂട്ടത്ത് പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയ്ഡ് : നാലുപേരെ അറസ്റ്റു ചെയ്തു


Published: June 29, 2026 06:54 AM IST | Updated: June 29, 2026 06:54 AM IST

പെൺവാണിഭ കേന്ദ്രം റെയ്ഡ് ചെയ്തതിനെ തുടർന്ന് അറസ്റ്റിലായവർ.

ക​ഴ​ക്കൂ​ട്ടം: വി​ദേ​ശ വ​നി​ത​ക​ളെ അ​ന​ധി​കൃ​ത​മാ​യി നാ​ട്ടി​ലെ​ത്തി​ച്ച് വാ​ട​ക അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ താ​മ​സി​പ്പി​ച്ച് പെ​ൺ​വാ​ണി​ഭം ന​ട​ത്തി​വ​ന്ന കേ​ന്ദ്രം തു​മ്പ പോ​ലീ​സ് റെ​യ്ഡ് ചെ​യ്തു. സം​ഭ​വ​ത്തി​ൽ ര​ണ്ടു യു​വാ​ക്ക​ൾ​ക്കെ​തി​രേ തു​മ്പ പോ​ലി​സ് കേ​സെ​ടു​ത്തു.

ക​ണി​യാ​പു​രം പ​റ​മ്പി​ൽ​പ്പാ​ലം ആ​സി​ഫ് മ​ൻ​സി​ലി​ൽ ആ​സി​ഫ് (28), പോ​ത്ത​ൻ​കോ​ട് കീ​ഴ്തോ​ന്ന​ക്ക​ൻ അ​ഞ്ജു​ഭ​വ​നി​ൽ ആ​ദി​ഷ് കൃ​ഷ് ണ​ൻ (28) എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. താ​യ്‌​ലാ​ഡി​ൽ​നി​ന്ന് മ​നു​ഷ്യ​ക​ട​ത്തി​ലൂ​ടെ നാ​ട്ടി​ലെ​ത്തി​ച്ചു കു​ള​ത്തൂ​ർ കു​ഴി​വി​ള വാ​ർ​ഡി​ൽ അ​ല​ത്ത​റ ക​ട്ടേ​ല ഞാ​റ്റ​ടി​ത്ത​ല​യ്ക്ക​ൽ കു​മാ​ർ ഗാ​ർ​ഡ​ൻ​സി​ലെ വീ​ട്ടി​ൽ താ​മ​സി​പ്പി​ച്ചാ​ണ് പെ​ൺ​വാ​ണി​ഭം ന​ട​ത്തിവ​ന്ന​ത്.

സം​ഭ​വ​ത്തി​ൽ താ​യ്‌​ലാ​ൻ​ഡ് സ്വ​ദേ​ശി​നി​ക​ളാ​യ സി​റി​ല​ക്ക് (42), സു​ക​ന്യ കൂ​ൻ​സ് (29) എ​ന്നി​വ​ർ​ക്കെ​തി​രേ​യും പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ഇ​വ​രു​ടെ പാ​സ്പോ​ർ​ട്ട് കാ​ലാ​വ​ധി ക​ഴി​ഞ്ഞ വ​ർ​ഷം അ​വ​സാ​നി​ച്ചി​രു​ന്നു. വേ​ണ്ട​ത്ര യാ​ത്രാ​വി​വ​ര​ങ്ങ​ളി​ല്ലാ​തെ രാ​ജ്യ​ത്ത് അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ച്ച​തി​നാ​ണ് ഇ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്.

ദേ​ശീ​യ സു​ര​ക്ഷാ ഏ​ജ​ൻ​സി ന​ൽ​കി​യ ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തു​മ്പ സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പെ​ൺ​വാ​ണി​ഭ കേ​ന്ദ്രം ക​ണ്ടെ​ത്തു​ന്ന​ത്.

മ​നു​ഷ്യ​ക്ക​ട​ത്തി​നും അ​നു​വാ​ദ​മി​ല്ലാ​തെ യു​വ​തി​ക​ളെ അ​നാ​ശ്യാ​സ​ത്തി​നു പ്രേ​രി​പ്പി​ച്ച​തി​നു​മാ​ണ് ആ​സി​ഫി​നും ആ​ദി​ഷ്കൃ​ഷ്ണ​മെ​തി​രേ കു​റ്റം ചു​മ​ത്തി​യി​ട്ടു​ള്ള​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up