തേഞ്ഞിപ്പലം: കാണാതായ യുവാവിനായി കേസെടുത്ത് പോലീസ് അന്വേഷണം. കാടപ്പടി ടൗണിൽ തൊട്ടിയിൽ ട്രാവൽസ് നടത്തുന്ന പെരുവള്ളൂർ കാടപ്പടി സ്വദേശി തൊട്ടിയിൽ റിയാസിനെ (34) നെ കഴിഞ്ഞ 11ന് രാത്രി മുതലാണ് കാണാതായത്.
കൊടൈക്കനാലിലേക്ക് ടൂർ പോവുകയാണെന്ന് വീട്ടിൽ പറഞ്ഞിരുന്നു.കെഎൽ 65 ഡി 6813 മാസ്റ്റ്റോ സ്കൂട്ടറിലാണ് വീട്ടിൽനിന്ന് പോയതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
സ്കൂട്ടറിന്റെ മുൻവശത്ത് ഒരു പെട്ടിയുള്ളതായി പരിസരത്തെ സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിട്ടുണ്ട്. കാണാതാകുന്പോൾ വെള്ള ഷർട്ടും ക്രീം കളർ പാന്റ്സുമാണ് വേഷം. 1.55 മീറ്റർ നീളമുണ്ട്. ഇടത്തരം ശരീര പ്രകൃതമാണ്. ഹിന്ദി സംസാരിക്കാനറിയാം.
തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിലാണ് അന്വേഷണം തുടരുന്നത്. റിയാസിനെക്കുറിച്ച് വിവരം ലഭിക്കുന്നവർ പോലീസ് സ്റ്റേഷനിലോ 9746279603, 6282318132 നന്പറുകളിലോ അറിയിക്കണം.