x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂ​ഞ്ഞാ​ർ അ​ഗ്രി ഫെ​സ്റ്റും സോ​ൺ വാ​ർഷി​ക​വും ഇ​ന്ന്

വെബ് ഡെസ്ക്
Published: July 24, 2026 10:18 PM IST | Updated: July 24, 2026 10:18 PM IST

പ്രതീകാത്മക ചിത്രം

പൂഞ്ഞാ​ർ: പാ​ലാ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി പൂ​ഞ്ഞാ​ർ അ​ഗ്രി ഫെ​സ്റ്റും സോ​ൺ വാ​ർ​ഷി​ക​വും പൂ​ഞ്ഞാ​ർ സെ​ന്‍റ് മേ​രീ​സ് പാ​രീ​ഷ് ഹാ​ളി​ൽ​ ഇ​ന്ന് നടക്കും. ഉ​ച്ചക​ഴി​ഞ്ഞ് 1.30ന് ​കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്ക് കോ​ട്ട​യം ജി​ല്ലാ ഫിനാ​ൻ​ഷ്യ​ൽ ലി​റ്റ​റ​സി കൗ​ൺ​സി​ല​ർ അ​നു​പ്രി​യ പി.​ സാ​മ്പ​ത്തി​ക സു​ര​ക്ഷാ സെ​മി​നാ​ർ ന​യി​ക്കും. തു​ട​ർ​ന്ന് 2.30ന് ​പൂ​ഞ്ഞാ​ർ സെന്‍റ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി വി​കാ​രി ഫാ. ​തോ​മ​സ് പ​ന​യ്ക്ക​ക്കു​ഴി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​ന​ർ​വ മോ​ഹ​ൻ സോ​ൺ വാ​ർ​ഷി​കം ഉ​ദ്ഘാ​ട​നം ചെ​യ്യും. പി​എ​സ്ഡ​ബ്ല്യുഎ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് വാ​ട്ട​പ്പി​ള്ളി​ൽ അ​ഗ്രി ഫെ​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വഹി​ക്കും.

പി​എ​സ്ഡ​ബ്ല്യുഎ​സ് അ​സിസ്റ്റന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് ഇ​ട​ത്തി​നാ​ൽ മു​ഖ്യ​പ​ഭാ​ഷ​ണം ന​ട​ത്തും. ഫാ. ​ജോ​സ​ഫ് വി​ള​ക്കു​ന്നേ​ൽ, സി​ബി ക​ണി​യാം​പ​ടി, ജി​സോ​യി തോ​മ​സ്, ടെ​സി ബി​ജു, അ​ലോ​ഷ്യ​സ് ഐ​ക്ക​ര​പ്പ​റ​മ്പി​ൽ, സോ​ഫി രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
സോ​ൺ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് ക​ന്നു​തൊ​ട്ടി ക​ന്നുവേ​ലി​യി​ൽ സ്വാ​ഗ​ത​വും സോ​ൺ ക​ണ​വീ​ന​ർ ജെസ്റ്റിൻ ഇ​ട​യോ​ടി​ൽ ന​ന്ദി​യും പ​റ​യും.

അ​ഗ്രി ഫെ​സ്റ്റി​ൽ ശ്രീ​ല​ങ്ക​ൻ ഹൈ​ബ്രീ​ഡ് തെ​ങ്ങി​ൻ തൈ​ക​ൾ, കു​റ്റ്യാ​ടി,ആ​യി​രംകാ​ച്ചി റ്റി x ഡി, ​കു​ള്ള​ൻ തെ​ങ്ങി​ൻ തൈ​ക​ൾ, അ​വ​ക്കോ​ഡ, ജെ 33 ,​സി​ദ്ധു, ഡാ​ങ് സൂ​ര്യ തു​ട​ങ്ങി​യ വി​വി​ധ ഇ​നം പ്ലാ​വി​ൻ തൈ​ക​ൾ, ജാ​തി, ക​മു​ക്, വി​ദേ​ശ ഫ​ല​വൃ​ക്ഷത്തൈ​ക​ൾ, ചെ​ടി​ക​ൾ, പ​ച്ച​ക്ക​റിത്തൈ​ക​ൾ, വി​ത്തു​ക​ൾ, പാ​ല​നോ​വ ഉ​ത്പ​ന്ന​ങ്ങ​ൾ, മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ, ചെ​ടി​ച്ച​ട്ടി​ക​ൾ തു​ട​ങ്ങി​യ​വ​യും അ​ഗ്രി ഫെ​സ്റ്റി​ൽ ല​ഭ്യ​മാ​ണ്.​
ഇ​ന്നു വൈ​കു​ന്നേ​രം 5.30 വ​രെ​യും നാ​ളെ രാ​വി​ലെ 6.30 മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ​യും പ്ര​ദ​ർ​ശ​ന വി​പ​ണ​നമേ​ള ഉ​ണ്ടാ​യി​രി​ക്കും.

Tags : Nattuvishesham DistrictNews DeepikaNews Agri Fest

Recent News

Corehub Up