രാമപുരം: മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാമപുരം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനവും ബോധവത്കരണ പരിപാടിയും നടത്തി. ഹരിതകര്‍മസേനാംഗങ്ങള്‍, ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശാന്താറാം ഉദ്ഘാടനം നിര്‍വഹിച്ചു.
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജീനസ് നാഥ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മിനി ജോണ്‍, മെംബര്‍മാരായ എം.പി. ശ്രീനിവാസ്, എം.ഒ. ശ്രീക്കുട്ടന്, ആന്‍സ് മരിയ ജോസ്, ആരോഗ്യ പ്രവര്‍ത്തകരായ റിന്‍സ്, ഷിബിന്‍, സന്തോഷ്, പഞ്ചായത്ത് സെക്രട്ടറി ആര്. പാര്‍വതി എന്നിവര്‍ പ്രസംഗിച്ചു.
മരങ്ങാട്ടുപിള്ളി: മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ മരങ്ങാട്ടുപിള്ളി പഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡന്റ് ഗ്രേസിക്കുട്ടി ഏബ്രഹാം നിർവഹിച്ചു. മഴക്കാല രോഗങ്ങളെ ചെറുക്കുന്നതിനായി രോഗകാരണമാകുന്ന ഉറവിടങ്ങളെ നിർമാജനം ചെയ്യുന്ന പദ്ധതി മുഴുവൻ വാർഡുകളിലും നടത്തുമെന്ന് പ്രസിഡന്റ് പറഞ്ഞു.
വൈസ് പ്രസിഡന്റ് സബിൻലാൽ ബാബു, ഷീജ ബാബു, മേരി ഹെലൻ, റോബിൻ കരിപ്പാത്ത്, ജോസ്മോൻ ജേക്കബ്, ജാൻസി ടോജോ, പി. പ്രസീത, അനു സിബു, ആശ വർമ, മമത ഹരികുമാർ, തുളസീദാസ്, ജോസ് കുറുമുട്ടം, സണ്ണി സെബാസ്റ്റ്യൻ, അസിസ്റ്റന്റ് സെക്രട്ടറി സാറാമ്മ മാത്യു, ഹെൽത്ത് ഇൻസ്പെക്ടർ പി.കെ. ജോഷി, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എം.സി. ബിന്ദു, ആതിര മോഹൻ, എംഎൽഎസ്പി പി.എസ്. സുനു, ജൂണിയർ പബ്ലിക് ഹെൽത്ത് നൈസ് ജോൺ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.
Tags : Pre-monsoon nattuvishesham local news