ഉളിക്കൽ പഞ്ചായത്തിലെ മണിപ്പാറ ടൗണിൽ നടന്ന ഒന്നാം ഘട്ട ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം പഞ്ചായത്ത് അംഗം ബെന്നി ജോൺ തൈപ്പറമ്പിൽ നിർവഹിക്കുന്നു.
ഉളിക്കൽ: ഉളിക്കൽ പഞ്ചായത്തിലെ മണിപ്പാറ വാർഡിൽ മഴക്കാലപൂർവ ശുചീകരണം ആരംഭിച്ചു. മണിപ്പാറ ടൗണിൽ നടന്ന ഒന്നാം ഘട്ടശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം പഞ്ചായത്ത് അംഗം ബെന്നി ജോൺ തൈപ്പറമ്പിൽ നിർവഹിച്ചു.
പൊതുസ്ഥലങ്ങൾ, ഓവുചാലുകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ ശുചീകരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളുടെ പരിസരങ്ങളും വൃത്തിയാക്കി. ആരോഗ്യപ്രവർത്തകരായ പ. വി. രസ്ന , റസ്മിന, ആശാവർക്കർമാരായ മിനി, ഷൈനി വയലുങ്കൽ, സോഫി അറക്കൽ എന്നിവരും അങ്കണവാടി വർക്കർമാരായ പ്രേമവല്ലി, ബീന, ബിന്ദു, സിമിലി കാര്യമറ്റം, റീന, ശ്രീവിദ്യ എന്നിവരും നേതൃത്വം നൽകി. പൊതുപ്രവർത്തകരായ ജോൺ പതാപറമ്പിൽ, പോക്കർ പൊമ്മാനിച്ചിൽ ആരോഗ്യ പ്രവർത്തകർ, ഹരിതകർമ്മ സേനാംഗങ്ങൾ, രാഷ്ട്രീയ-സാമൂഹിക പ്രവർത്തകർ, ഓട്ടോറിക്ഷാ തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Tags : Pre-monsoon nattuvishesham local news .