x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൃഷി, മൃഗസംരക്ഷണം, വിനോദസഞ്ചാരം, നഗരനവീകരണം എന്നിവയ്ക്കു പ്രാമുഖ്യം


Published: March 10, 2026 06:03 AM IST | Updated: March 10, 2026 06:03 AM IST

വൈ​ക്കം: കൃ​ഷി​, മൃ​ഗ​സം​ര​ക്ഷ​ണം, ന​ഗ​ര ന​വീ​ക​ര​ണം, വി​നോ​ദ​സ​ഞ്ചാ​രം തു​ട​ങ്ങി​യ​വ​യ്ക്ക് പ്രാ​മു​ഖ്യം ന​ൽ​കി വൈ​ക്കം ന​ഗ​ര​സ​ഭാ ബ​ജ​റ്റ് . ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ.​ജി. അ​ബ്ദു​ൾ സ​ലാം റാ​വു​ത്ത​റിന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ വൈ​സ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ സൗ​ദാ​മി​നി അ​ഭി​ലാ​ഷ് 60,40,88,964 രൂ​പ വ​ര​വും 50,52,89,299 രൂ​പ ചെ​ല​വും 9,87,99,665 രൂ​പ നീ​ക്കി​യി​രി​പ്പു​മു​ള്ള ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു.

ന​ഗ​ര​ത്തി​ലെ ത​രി​ശു​പാ​ട​ങ്ങ​ൾ കൃ​ഷി​യോ​ഗ്യ​മാ​ക്കു​ന്ന​തി​നും സ​മ​ഗ്ര തെ​ങ്ങു​കൃ​ഷി വി​ക​സ​ന​ത്തി​നും അ​ടു​ക്ക​ള​ത്തോ​ട്ട കൃ​ഷി വ്യാ​പ​ന​ത്തി​നും കാ​ർ​ഷി​കോത്​പ​ന്ന​ങ്ങ​ൾ വി​റ്റ​ഴി​ക്കാ​ൻ ച​ന്ത​ക​ൾ, വൈ​ക്കം ബ്രാ​ൻ​ഡ് അ​രി, കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് വി​ഷ​ര​ഹി​ത ഭ​ക്ഷ​ണ​മൊ​രു​ക്കാ​ൻ പ​ച്ച​ക്ക​റിത്തോ​ട്ട​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഒ​രു​ക്കും.

പാ​ലു​ത്​പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​ൻ ക​ന്നു​കു​ട്ടി പ​രി​പാ​ല​ന പ​ദ്ധ​തി, ന​ഗ​ര ന​വീ​ക​ര​ണ​ത്തി​നാ​യി കേ​ന്ദ്ര-സം​സ്ഥാ​ന സ​ഹ​ക​ര​ത്തോ​ടെ പ​ദ്ധ​തി​ക​ൾ, വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ ഓ​ട​ക​ൾ ആ​ഴം​കൂ​ട്ടി ന​വീ​ക​ര​ണം, കാ​യ​ലോ​ര​ബീ​ച്ചി​ൽ ഹാ​പ്പി​ന​സ് പാ​ർ​ക്ക്, ഓ​പ്പ​ൺ ജിം, ​ബോ​ട്ടിം​ഗ്, ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​നു സ​മീ​പം ഓ​പ്പ​ൺ സ്റ്റേ​ജ്, താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഹൃ​ദ്രോ​ഗ ചി​കി​ത്സ​യ്ക്ക് സം​വി​ധാ​നം തു​ട​ങ്ങി​യ​വ​യാ​ണ് ബ​ജ​റ്റി​ൽ വി​ഭാ​വ​നം ചെ​യ്യു​ന്ന പ്ര​ധാ​ന പ​ദ്ധ​തി​ക​ൾ.

Tags : nattu vishesham agriculture animal husbandry Priority

Recent News

Corehub Up