x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​റു​മ്പി​ക്ക​ര​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കും: സി​റി​യ​ക് തോ​മ​സ് എം​എ​ൽ​എ

വെബ് ഡെസ്ക്
Published: September 17, 2026 11:01 PM IST | Updated: September 17, 2026 11:01 PM IST

കോ​ൺ​ഗ്ര​സ് കൊ​ക്ക​യാ​ർ മേ​ഖ​ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ജ​ന​കീ​യ സ്വീ​ക​ര​ണ​ത്തി​ൽ സി​റി​യ​ക് തോ​മ​സ് എം​എ​ൽ​എ പ്ര​സം​ഗി​ക്കു​ന്നു.

കൊ​ക്ക​യാ​ർ: ഉ​റു​മ്പി​ക്ക​ര​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നു പ്രാ​ധാ​ന്യം ന​ൽ​കു​മെ​ന്ന് സി​റി​യ​ക് തോ​മ​സ് എം​എ​ൽ​എ. കോ​ൺ​ഗ്ര​സ് മേ​ഖ​ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ജ​ന​കീ​യ സ്വീ​ക​ര​ണ​ത്തി​ന് ന​ന്ദി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തു​കൂ​ടി ക​ട​ന്നു​പോ​കു​ന്ന കൊ​ക്ക​യാ​ർ - വെം​ബ്ലി - ഉ​റു​മ്പി​ക്ക​ര - മ​ദാ​മ്മ​ക്കു​ളം - കു​ട്ടി​ക്കാ​നം റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​ക്കും.

മു​ഖ്യ​മ​ന്ത്രി, പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​മാ​ർ എ​ന്നി​വ​രെ ഇ​തു സം​ബ​ന്ധി​ച്ചു ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​താ​ണ്. ആ​വ​ശ്യ​മാ​യ ഫ​ണ്ട് ഇ​തി​നാ​യി നീ​ക്കി​വ​ച്ച് നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ന് പ​ങ്കാ​ളി​യാ​കു​മെ​ന്നും ടൂ​റി​സം പ​ദ്ധ​തി​ക്കു​ള്ള ശ്ര​മ​വും മു​ഖ്യ​പ​രി​ഗ​ണ​ന​യി​ലു​ണ്ടാ​കു​മെ​ന്നും എം​എ​ൽ​എ കൂ​ട്ടി​ച്ചേ​ർ​ത്തു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം നൗ​ഷാ​ദ് വെം​ബ്ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടോ​ണി തോ​മ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു സ​ന്തോ​ഷ് പ​ണി​ക്ക​ർ എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വാ​ർ​ഡ് മെം​ബ​ർ കെ.​എ​ൽ. ദാ​നി​യേ​ൽ, ഫാ. ​സേ​വ്യ​ർ മാ​മൂ​ട്ടി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ൺ പി. ​തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Priority

Recent News

Corehub Up