x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രി​യ​ദ​ർ​ശ​ൻ സാ​റിന് കൃ​ഷി​യോ​ട് ക്ര​ഷ്

ജോ​ൺ​സ​ൺ വേ​ങ്ങ​ത്ത​ടം
Published: June 28, 2026 06:44 AM IST | Updated: June 28, 2026 06:44 AM IST

പ്രഫ. പ്രിയ​ദ​ർ​ശ​ൻ കൃഷിയിടത്തിൽ.

കൊ​ല്ലം: പ്രി​യ​ദ​ർ​ശ​ൻ സാ​റി​ന്‍റെ കൃ​ഷി​യോ​ടു​ള്ള ക്ര​ഷ് പു​ര​യി​ട​ത്തി​ൽ കാ​ണാം. പ​റ​ന്പു​നി​റ​യെ വി​ള​ഞ്ഞു​നി​ൽ​ക്കു​ന്ന ഫ​ല​വൃ​ക്ഷ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ആ​രെ​യും ആ​ക​ർ​ഷി​ക്കും. പു​ര​യി​ട​ത്തി​ലെ പ​ച്ച​പ്പ് മ​ന​സി​നൊ​രു പ്ര​ത്യേ​ക ത​രം കു​ളി​ർ​മ​യാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്.

എ​സ്എ​ൻ കോ​ള​ജി​ലെ ബോ​ട്ട​ണി ആ​ൻ​ഡ് ബ​യോ ടെ​ക്നോ​ള​ജി ത​ല​വ​നാ​യി വി​ര​മി​ച്ച​ശേ​ഷം ജീ​വി​തം മു​ഴു​വ​ൻ ഫ​ല​ച്ചെ​ടി​ക​ൾ​ക്കും പ​ച്ച​ക്ക​റി​ചെ​ടി​ക​ൾ​ക്കുമൊപ്പം സ​മ​യം ചെ​ല​വ​ഴി​ക്കു​ക​യാ​ണ് മു​ണ്ട​യ്ക്ക​ൽ തു​ന്പ​റ വി​ഷാ​ശേ​രി പ്ര​ഫ. ​ഡോ. ​പ്രി​യ​ദ​ർ​ശ​ൻ ഡി. ​പ്ര​സാ​ദ്.

വൃ​ക്ഷ വ്യാ​പ​ന സം​ഘ​ട​ന​യാ​യ ന​ന്മ​മ​രം ഗ്ലോ​ബ​ൽ ഫൗ​ണ്ടേ​ഷ​ൻ ജി​ല്ലാ ഭാ​ര​വാ​ഹി​യാ​യ പ്ര​ഫ​സ​ർ മാ​വു​ക​ളു​ടെ​യും പ്ലാ​വു​ക​ളു​ടെ​യും മ​റ്റു വി​ദേ​ശ പ​ഴ​ച്ചെ​ടി​ക​ളു​ടെ​യും കൂ​ട്ടു​കാ​ര​നാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ 21 സെ​ന്‍റ് പു​ര​യി​ട​ത്തി​ലും ടെ​റ​സി​ലും നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന പ​ച്ച​പ്പ് ആ​രെ​യും ആ​ക​ർ​ഷി​ക്കും. ഓ​രോ ചെ​ടി​ക​ളു​ടെ​യും പ​ഴ​ച്ചെ​ടി​ക​ളു​ടെ​യും അ​ടു​ത്തെ​ത്തി പ​രി​ച​യ​പ്പെ​ടു​ത്തി ത​രു​ന്പോ​ഴു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ന​സ് ത​നി ക​ർ​ഷ​ക​ന്‍റേ​താ​ണ്. മ​ണ്ണി​നെ​യും ചെ​ടി​ക​ളെ​യും സ്നേ​ഹി​ക്കു​ന്ന ഒ​രു ക​ർ​ഷ​ക​നാ​യി അ​ദ്ദേ​ഹം മാ​റു​ക​യാ​ണ്.

ത​റ​വാ​ട് വീ​ടി​ന്‍റെ ടെ​റ​സി​ൽ സെ​മി പോ​ളി ഹൗ​സ് സൃ​ഷ്‌ടിച്ച് പ​ച്ച​ക്ക​റി​യും പ​ഴ​ച്ചെ​ടി​യാ​യ ഡ്രാ​ഗ​ൺ​ഫ്രൂ​ട്ടും ന​ട്ടു​വ​ള​ർ​ത്തു​ന്നു. കൃ​ഷി​വ​കു​പ്പി​ന്‍റെ സ​ബ്സി​ഡി​യോ​ടെ​യാ​ണ് സെ​മി പോ​ളി ഹൗ​സ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വി​ടെ പ​യ​റും വെ​ണ്ട​യും മു​ള​കും സ​മൃ​ദ്ധ​മാ​യി വി​ള​ഞ്ഞു​നി​ൽ​ക്കു​ന്നു. വി​ള​വെ​ടു​പ്പി​നു പാ​ക​മാ​യ​നി​ല​യി​ൽ ര​ക്ത​വ​ർ​ണ​ത്തോ​ടെ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന ഡ്രാ​ഗ​ൺ​പ​ഴ​ങ്ങ​ളൊ​രു കാ​ഴ്ച​വി​രു​ന്നാ​ണ് ഒ​രു​ക്കു​ന്ന​ത്.

പു​ര​യി​ട​ത്തി​ലേ​ക്കു ക​യ​റു​ന്ന ഗേ​റ്റ് മു​ത​ൽ ഇ​രു​വ​ശ​ങ്ങ​ളി​ലും ഡ്ര​മ്മി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന പ​ഴ​ച്ചെ​ടി​ക​ളൊ​രു കാ​ഴ്ച​ത​ന്നെ​യാ​ണ്. ആ​രെ​യും ആ​ക​ർ​ഷി​ക്കു​ക​മാ​ത്ര​മ​ല്ല,അ​ല്പം അ​സൂ​യ തോ​ന്നു​ന്ന കൃ​ഷി​രീ​തി. ഡ്ര​മ്മി​ൽ ത​ല​യെ​ടു​പ്പോ​ടെ നി​ൽ​ക്കു​ന്ന മാ​വു​ക​ൾ മ​ന​സി​നൊ​രു കു​ളി​ർ​മ​ ന​ൽ​കും.

നാം‍​ഡോ​ക് മ​യി, കാ​ട്ടി​മോ​ൺ, ബെ​ന്നാ​ന മാം​ഗോ, കാ​ലാ​പ്പാ​ടി, കി​ളി​ച്ചു​ണ്ട​ൻ, ക​ർ​പ്പൂ​രം , കൊ​ള​ന്പ്, കോ​ച്ചേ​രി തു​ട​ങ്ങി​യ മാ​വു​ക​ൾ കായ്ച്ചു നിൽക്കുകയാണ്. മാ​ന്പഴ​ങ്ങ​ളോ​ടു​ള്ള താ​ത്പ​ര്യ​മാ​ണ് മാ​വു​ക​ളു​ടെ ശേഖരണത്തിന് കാ​ര​ണം. കി​ട​ങ്ങ​ളി​ൽ​നി​ന്നും സം​ര​ക്ഷ​ണം ന​ൽ​കി​യു​ള്ള പ്രി​യ​ദ​ർ​ശ​ന്‍റെ ഓ​രോ നീ​ക്ക​വും വി​ജ​യ​മാ​ണ്. ഡ്ര​മ്മി​ലു​ള്ള ബെ​യ​ർ​ആ​പ്പി​ൾ, ബ​ട്ട​ർ​ന​ട്ട്,അ​വ​ക്കാ​ഡോ, നെ​ല്ലി, റം​ന്പു​ട്ടാ​ൻ, മാ​ങ്കോ​സ്റ്റി​ൻ, പേ​ര​ക​ൾ,പ​പ്പാ​യ, പ​ല​ത​രം നാ​ര​കം, പ​ല​ത​രം ചാ​ന്പ​ക​ൾ, ല​മ​ൺ വൈ​ൻ തു​ട​ങ്ങി​യ ഫ​ല​സ​സ്യ​ങ്ങ​ളും പു​ര​യി​ട​ത്തെ സ​ന്പു​ഷ്‌ടമാ​ക്കു​ന്നു.

പ്ലാ​വു​ക​ളി​ൽ വി​യ​റ്റ്നാം എ​യ​ർ​ലി ഉ​ൾ​പ്പെ​ടെ​യു​ള്ള ത​ായ്‌ലാ​ൻ​ഡ്, വി​യ​റ്റ്നാം പ്ലാ​വു​ക​ളും പു​ര​യി​ട​ത്തി​ലു​ണ്ട്. അ​ഞ്ചു​സെ​ന്‍റ് ഭൂ​മി പ​ച്ച​ക്ക​റി​ക്കാ​യി​മാ​റ്റി വ​ച്ചി​രി​ക്കു​ന്നു. ഇ​തി​നെ വൃ​ത്തി​യാ​ക്കി ക​ള​നി​റ​യാ​തെ ഷീ​റ്റ് വി​രി​ച്ച് പ​ച്ച​ക്ക​റി ചെ​യ്യു​ന്നു. ത​ക്കാ​ളി, പ​യ​ർ, മു​ള​ക്, വ​ഴു​ത​ന തു​ട​ങ്ങി​യ​വ വി​ള​യി​ക്കു​ന്നു. ഇ​തൊ​ന്നും വി​ൽ​ക്കു​ന്നി​ല്ല.

അ​ടു​ക്ക​ള​യി​ലേ​ക്കും പ​രി​ച​യ​ക്കാ​ർ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും കൈ​മാ​റും. വി​ഷ​ര​ഹി​ത​മാ​യ പ​ച്ച​ക്ക​റി​ക​ഴി​ക്കാ​ൻ സാ​ധി​ക്കു​ന്നു​വെ​ന്ന​താ​ണ് ഭാ​ഗ്യ​മാ​യി ക​രു​തു​ന്ന​ത്.
ജൈ​വ​വ​ള​മാ​ണ് പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഭാ​ര്യ കൊ​ല്ലം മ​ത്സ്യ​ഫെ​ഡി​ന്‍റെ മാ​നേ​ജ​ർ സ്ഥാ​ന​ത്തു​നി​ന്നും വി​ര​മി​ച്ച സാ​ഹി​തി പ്രി​യ​ദ​ർ​ശ​ൻ ഭ​ർ​ത്താ​വി​നൊ​പ്പം കൃ​ഷി​യി​ട​ത്തി​ലു​ണ്ട്. മ​ക​ൾ ന​യ​ന ബം​ഗ​ളൂരു ഇ​ൻ​ഫോ​സിസി​ൽ ജോ​ലി ചെ​യ്യു​ന്നു.

Tags : Local News Nattuvishesham Kollam

Recent News

Corehub Up