x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്ക​ണം: മോ​ണ്‍. ഫെ​ര്‍​ഡി​നാ​ന്‍റ് കാ​യാ​വി​ല്‍


Published: June 27, 2026 06:34 AM IST | Updated: June 27, 2026 06:34 AM IST

1. ഫ്രാ​ന്‍​സി​സ് സേ​വ്യ​ര്‍ ചെ​യ​ര്‍​മാ​ന്‍ 2. അ​ല്‍​ഫോ​ണ്‍​സ് ഫി​ലി​പ്പ് ജ​ന.​സെ​ക്ര​ട്ട​റി

കൊ​ല്ലം: സം​സ്ഥാ​ന​ത്തെ തീ​ര​ദേ​ശ​മേ​ഖ​ല​യി​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ഗു​രു​ത​ര​മാ​യ പ്ര​തി​സ​ന്ധി​ക​ള്‍ നേ​രി​ടു​ക​യാ​ണെ​ന്നും പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും മോ​ൺ. ഫെ​ര്‍​ഡി​നാ​ന്‍റ് കാ​യാ​വി​ല്‍.

​സെ​ന്‍റ​ര്‍ ഫോ​ര്‍ ഫി​ഷ​ര്‍​മെ​ന്‍ വെ​ല്‍​ഫെ​യ​ര്‍ ആ​ൻ​ഡ് ഗാ​ന്ധി​യ​ന്‍ ക​ള്‍​ച്ച​ര്‍ (വേ​വ്സ്) സം​സ്ഥാ​ന പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​നം മൂ​ല​മു​ണ്ടാ​കു​ന്ന പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ള്‍, ചു​ഴ​ലി​ക്കാ​റ്റ്, ക​ട​ലി​ലെ തി​ര​മാ​ല വ്യ​തി​യാ​ന ങ്ങ​ള്‍, താ​പ​വ്യ​തി​യാ​നം എ​ന്നി​വ മൂ​ലം മ​ത്സ്യ​സ​മ്പ​ത്ത് ഗ​ണ്യ​മാ​യി കു​റ​ഞ്ഞു​വ​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചെ​യ​ര്‍​മാ​ന്‍ ഫ്രാ​ന്‍​സി​സ് സേ​വ്യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യോ​ഗ​ത്തി​ല്‍ പ്ര​ഫ. എ​സ്. വ​ർ​ഗീ​സ്, പ്ര​ഫ. സ്റ്റാ​ലി​ന്‍ കാ​പ്പി​ല്‍, വി.​ടി. കു​രീ​പ്പു​ഴ, എ.​പി. ഫ്രാ​ന്‍​സി​സ്, ആ​ര്‍​ത​ര്‍ ലോ​റ​ന്‍​സ്, പ്ലാ​സി​ഡ് മി​റാ​ന്‍റ, നെ​ല്‍​സ​ണ്‍ പൊ​ലി​കാ​ര്‍​പ്പ്, ഗ്രേ​സി ജോ​ബാ​യ്, സോ​ള​മ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യി ഫ്രാ​ന്‍​സി​സ് സേ​വ്യ​ര്‍ (ചെ​യ​ര്‍​മാ​ന്‍), പ്ര​ഫ. സ്റ്റാ​ലി​ന്‍ കാ​പ്പി​ല്‍, വി.​ടി. കു​രീ​പ്പു​ഴ, റീ​ന ലോ​റ​ന്‍​സ്, അ​ഡ്വ. ജോ​സ് (വൈ​സ് ചെ​യ​ര്‍​മാ​ന്‍​മാ​ര്‍), അ​ല്‍​ഫോ​ണ്‍​സ് ഫി​ലി​പ്പ് (ജ​ന.​സെ​ക്ര​ട്ട​റി), ആ​ര്‍​ത​ര്‍ ലോ​റ​ന്‍​സ്, റീ​ത്ത ജി​ബി, ജോ​യി പെ​രു​മ​ണ്‍, ഗ്രേ​സി ജോ​ബാ​യ് (സെ​ക്ര​ട്ട​റി​മാ​ര്‍), നെ​ല്‍​സ​ണ്‍ പൊ​ലി കാ​ര്‍​പ്പ് (ട്ര​ഷ​റ​ര്‍) എ​ന്നി​വ​രെ​യും 51 അം​ഗ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

 

Tags : Local News Nattuvishesham Kollam

Recent News

Corehub Up