x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടി​വി​പു​ര​ത്തെ വി​ള​ക്കു​മാ​ടം​തു​രു​ത്തി​ലേ​ക്ക് തൂ​ക്കു​പാ​ലം നി​ർ​മി​ക്കാ​ൻ പ​ദ്ധ​തി


Published: June 17, 2026 05:28 AM IST | Updated: June 17, 2026 05:28 AM IST

ടി​വി​പു​രം: പ​ഞ്ചാ​യ​ത്തി​ൽ തൃ​ണ​യം​കു​ടം ശ്രീ​രാ​മ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള വി​ള​ക്കു​മാ​ടം​തു​രു​ത്തി​ലേ​ക്ക് തൂ​ക്കു​പാ​ലം നി​ർ​മി​ക്കു​ന്ന​തി​ന് പ​ദ്ധ​തി ഒ​രു​ങ്ങു​ന്നു.​പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ള്ള വി​ള​ക്കു​മാ​ടം​തു​രു​ത്ത് നാ​ടി​ന്‍റെ സം​സ്കാ​ര​ത്തി​ന്‍റെ അ​ട​യാ​ള​മാ​യ​തി​നാ​ൽ അ​തി​നെ സം​ര​ക്ഷി​ക്കു​ന്ന​തി​നും ഇ​ന്ന​ത്തെ കാ​ല​ത്തി​ന് യോ​ജി​ച്ച രീ​തി​യി​ൽ വ​ഴി​യും വ​ള്ള​ക്ക​ട​വും പ​ട​വു​ക​ളും തൂ​ക്കു​പാ​ല​വും നി​ർ​മി​ച്ച് വി​ള​ക്കു​മാ​ടം തു​രു​ത്തി​നെ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കു​കൂ​ടി ആ​ക​ർ​ഷി​ക്കാ​വു​ന്ന വി​ധ​ത്തി​ലാ​ക്കു​ന്ന​തി​നാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്.

രാ​ജ​ഭ​ര​ണ കാ​ല​ത്ത് കാ​യ​ലി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന വ​ള്ള​ങ്ങ​ൾ​ക്ക് ദി​ക്കും ദി​ശ​യും അ​റി​യു​ന്ന​തി​നാ​യി​ട്ടാ​ണ്ഇ​വി​ടെ വി​ള​ക്കു​മാ​ടം സ്ഥാ​പി​ച്ചി​രു​ന്ന​ത്.​കെ.​ബി​നി​മോ​ൻ എം​എ​ൽ​എ, യു​ഡി​എ​ഫ് നേ​താ​ക്ക​ൾ, പ്ര​ദേ​ശ​വാ​സി​ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ ആ​വ​ശ്യ​പ്ര​കാ​രം വി​ള​ക്കു​മാ​ടം​തു​രു​ത്ത് സ​ന്ദ​ർ​ശി​ച്ച ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി​മോ​ൻ​സ് ജോ​സ​ഫ് വേ​മ്പ​നാ​ട്ട് കാ​യി​ലി​ന് ന​ടു​വി​ലെ വി​ള​ക്കു​മാ​ടം​തു​രു​ത്ത് നാ​ടി​ന്‍റെ പൈ​തൃ​കം പേ​റു​ന്നി​ട​മാ​ണെ​ന്നും തൂ​ക്കു​പാ​ല​വും അ​നു​ബ​ന്ധ സം​വി​ധാ​ന​ങ്ങ​ളും സ​ജ്ജ​മാ​ക്കു​ന്ന​തോ​ടെ ഇ​വി​ടം ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​കു​മെ​ന്നുംപ​റ​ഞ്ഞു. മേ​ജ​ർ ഇ​റി​ഗേ​ഷ​ൻ സൂ​പ്ര​ണ്ടിം​ഗ് എ​ഞ്ചി​നി​യറോ​​ട് ഇ​ത് സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ടും എ​സ്റ്റി​മേ​റ്റും ത​യാ​റാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് തു​രു​ത്തും വി​ള​ക്കു​മാ​ട​വും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ക​രി​ങ്ക​ൽ ഭി​ത്തി കെ​ട്ടി സം​ര​ക്ഷി​ച്ചി​രു​ന്നു. ക​ർ​ക്കി​ടക​വാ​വു ദി​ന​ത്തി​ൽ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ഇ​വി​ടെ പി​തൃ​ത​ർ​പ്പ​ണ​ത്തി​നാ​യി എ​ത്തി​ച്ചേ​രു​ന്നു​ണ്ട് സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നാ​യി കെ. ​ബി​നി​മോ​ൻ എം ​എ​ൽ എ ​യോ​ടൊ​പ്പം കെ ​പി സി ​സി അം​ഗം മോ​ഹ​ൻ ഡി.​ബാ​ബു, യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ പോ​ൾ​സ​ൺ ജോ​സ​ഫ്, ടി.​അ​നി​ൽ​കു​മാ​ർ, സി​റി​ൾ ജോ​സ​ഫ്,സെ​ബാ​സ്‌​റ്റ്യ​ൻ​ആ​ന്‍റ​ണി, കെ.​എ​സ്.​ബാ​ഹു​ലേ​യ​ൻ, കെ.​എ​സ്. ശ​ര​ത്ത്, ഹ​രി​വാ​ത​ല്ലൂ​ർ, ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ, ജോ​സ​ഫ് പ​ള്ളി​യി​ൽ , സു​ബീ​ഷ് പോ​ട്ട​യ​ത്ത്, ജോ​യ​പ്പ​ൻ​കൊ​ച്ചീ​രേ​ഴ​ത്ത്, തു​ട​ങ്ങി​യ​വ​രു​മു​ണ്ടാ​യി​രു​ന്നു.

Tags : nattu vishesham Project to construct suspension bridge

Recent News

Corehub Up