പാലക്കാട്: ജില്ലാ ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നിയമവിരുദ്ധമായി നഴ്സിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് കൂടിക്കാഴ്ച നടത്താനുള്ള നീക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തടഞ്ഞു.
പത്രപ്പരസ്യം നല്കാതെയും എച്ച്എംസിയെ അറിയിക്കാതെയും രാഷ്ട്രീയനിയമനം നടത്താനായിരുന്നു നീക്കമെന്ന് പാർട്ടി ആരോപിച്ചു.
നഴ്സിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന മാത്രമേ നിയമനം നടത്താവൂ എന്ന ഉത്തരവ് മറികടന്നാണ് കൂടിക്കാഴ്ച എന്ന് ആരോപിച്ച് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. ശെൽവരാജിനെ ഉപരോധിച്ചു.
ഉപരോധസമരത്തിനു ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി. സതീഷ്, നേതാക്കളായ എ. കൃഷ്ണൻ, ഹരിദാസ് മച്ചിങ്ങൽ, ബോബൻ മാട്ടുമന്ത, പ്രതീഷ് മാധവൻ, എം. പ്രശോഭ്, എസ്.എം. താഹ, രമേശ് പുത്തൂർ, കെ. പ്രതിഭ, ഷെറീഫ് റഹ്മാൻ, സിയാൻ, ഉമ്മർ ഫാറൂഖ്, നവാസ് മാങ്കാവ് എന്നിവർ നേതൃത്വം നല്കി.
Tags : nattu visheshsam Protest appointment