ചപ്പാരപ്പടവ്: ചപ്പാരപ്പടവിൽ സിഐടിയു നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും തൊഴിലാളി കൂട്ടായ്മയും നടത്തി. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ വലിച്ചെറിയുക, ഉത്തരേന്ത്യൻ തൊഴിലാളി സമരത്തിന് ഐക്യദാർഢ്യം തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് തൊഴിലാളി കൂട്ടായ്മ സംഘടിപ്പിച്ചത്. സിഐടിയു ഏരിയാ സെക്രട്ടറി ടി. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. പി.പി. ഷാജി അധ്യക്ഷത വഹിച്ചു. കെ.വി. രാഘവൻ, ടോമി മൈക്കിൾ, കെ.കെ. ദിലീപ് എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham Protest demonstration workers' rally organized