കുടിയാന്മല കനകക്കുന്ന് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട് കനകക്കുന്ന് പൗരസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധം.
കുടിയാന്മല: കനകക്കുന്ന് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കനകക്കുന്ന് പൗരസമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. കനകക്കുന്നിൽ നടന്ന പ്രതിഷേധ യോഗത്തിൽ കനകക്കുന്ന് ഇടവകവികാരി ഫാ. ജെറിൻ ജോസഫ്, സെന്റ് മേരീസ് യാക്കോബായ പള്ളി ട്രസ്റ്റി ബിനു, കനകക്കുന്ന് അയ്യപ്പക്ഷേത്രം ട്രസ്റ്റി സുരേന്ദ്രൻ, വാർഡ് മെംബർ ജോമോൾ ജോസഫ് എന്നിവർ പ്രസംഗിച്ചു.
വർഷങ്ങളായി ടാറിംഗ് തകർന്ന നിലയിലുള്ള ഈ റോഡ് അടിയന്തരമായി നവീകരണം നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇപ്പോൾ നടത്തിയ പ്രതിഷേധ പരിപാടി ശക്തമായ സമരപരിപാടികളുടെ തുടക്കം മാത്രമാണെന്നും നടപടി ഉണ്ടായില്ലെങ്കിൽ കടുത്ത പക്ഷോഭത്തിനിറങ്ങുമെന്നും പൗരസമിതി മുന്നറിയിപ്പ് നൽകി.