x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളുടെ പ​ര​സ്യ​ ല​ഹ​രി ഉ​പ​യോ​ഗം ഭീ​ഷ​ണി​

വെബ് ഡെസ്ക്
Published: August 22, 2026 11:14 PM IST | Updated: August 22, 2026 11:14 PM IST

വ​ളാ​ഞ്ചേ​രി ന​ഗ​ര​മ​ധ്യ​ത്തി​ലെ കെ​ട്ടി​ട​ത്തി​ന്‍റെ വ​ശ​ത്തി​രു​ന്ന് ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ.

വ​ളാ​ഞ്ചേ​രി: ആ​ള​ന​ക്ക​മി​ല്ലാ​ത്ത വ​ഴി​യോ​ര​ത്തി​രു​ന്ന് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പ​ര​സ്യ​മാ​യി ല​ഹ​രി​മ​രു​ന്ന് ശ​രീ​ര​ത്തി​ലേ​ക്ക് കു​ത്തി​വ​യ്ക്കു​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പ്ര​ദേ​ശ​വാ​സി​ക​ളി​ൽ വ​ലി​യ ആ​ശ​ങ്ക പ​ട​ർ​ത്തു​ന്നു. വ​ളാ​ഞ്ചേ​രി​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും വ​ൻ​കി​ട ല​ഹ​രി സം​ഘ​ങ്ങ​ളു​ടെ മാ​ത്ര​മ​ല്ല, തെ​രു​വ് ത​ല​ത്തി​ലു​ള്ള മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​ത്തി​ന്‍റെ​യും കേ​ന്ദ്ര​മാ​യി മാ​റു​ക​യാ​ണ്.

ക​ഴി​ഞ്ഞ​ദി​വ​സം വ​ളാ​ഞ്ചേ​രി കാ​വും​പു​റ​ത്തെ വാ​ട​ക​വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ന്ന ല​ഹ​രി-​തി​മിം​ഗ​ല ഛർ​ദി വേ​ട്ട​യു​ടെ ഞെ​ട്ട​ൽ മാ​റും​മു​ന്പേ​യാ​ണ് വ​ളാ​ഞ്ചേ​രി​യെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി മ​റ്റൊ​രു ഭീ​തി​ജ​ന​ക​മാ​യ ദൃ​ശ്യം കൂ​ടി പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ആ​ഢം​ബ​ര ല​ഹ​രി വി​ൽ​പ​ന​ക്കാ​രും തെ​രു​വി​ൽ സൂ​ചി​യു​മാ​യി ഇ​രി​ക്കു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ളും ഒ​രു​പോ​ലെ സ​ജീ​വ​മാ​ണ് എ​ന്ന​ത് പ്ര​ദേ​ശ​ത്തെ ല​ഹ​രി ശൃം​ഖ​ല​യു​ടെ ആ​ഴം വ്യ​ക്ത​മാ​ക്കു​ന്നു. ന​ഗ​ര​മ​ധ്യ​ത്തി​ലെ കെ​ട്ടി​ട​ത്തി​ന്‍റെ വ​ശ​ത്തി​രു​ന്ന് ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്.

പ​ര​സ്യ​മാ​യ ല​ഹ​രി ഉ​പ​യോ​ഗ​വും കു​ത്തി​വ​യ്പും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സു​ര​ക്ഷ​യ്ക്ക് വ​ലി​യ ഭീ​ഷ​ണി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. ഉ​പ​യോ​ഗി​ച്ച സൂ​ചി​ക​ൾ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന​ത് എ​ച്ച്ഐ​വി, ഹെ​പ്പ​റ്റൈ​റ്റി​സ് ബി ​തു​ട​ങ്ങി​യ മാ​ര​ക രോ​ഗ​ങ്ങ​ൾ പ​ട​രാ​ൻ ഇ​ട​യാ​ക്കും.

ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ലി​ട​ങ്ങ​ളും ക്യാ​ന്പു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി​മ​രു​ന്ന് വ​ൻ​തോ​തി​ൽ എ​ത്തു​ന്നു​ണ്ടെ​ന്ന സം​ശ​യം ഇ​തോ​ടെ ബ​ല​പ്പെ​ട്ടു. ല​ഹ​രി​സം​ഘ​ങ്ങ​ൾ ത​ങ്ങു​ന്ന ഇ​ട​ങ്ങ​ളി​ൽ കൃ​ത്യ​മാ​യ പോ​ലീ​സ് പ​രി​ശോ​ധ​ന​യോ വി​ലാ​സ പ​രി​ശോ​ധ​ന​യോ ന​ട​ക്കാ​ത്ത​താ​ണ് ഇ​ത്ത​രം സം​ഘ​ങ്ങ​ൾ​ക്ക് താ​വ​ള​മൊ​രു​ക്കാ​ൻ സ​ഹാ​യ​ക​ര​മാ​കു​ന്ന​ത്.

വ​ളാ​ഞ്ചേ​രി കേ​ന്ദ്രീ​ക​രി​ച്ച് വ​ൻ​കി​ട റാ​ക്ക​റ്റു​ക​ൾ​ക്ക് പു​റ​മെ, താ​ഴെ​ത്ത​ട്ടി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ചു​ന​ൽ​കു​ന്ന വ​ലി​യൊ​രു വി​ത​ര​ണ ശൃം​ഖ​ല ത​ന്നെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. പോ​ലീ​സും ഡാ​ൻ​സാ​ഫ് സം​ഘ​വും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യെ​ങ്കി​ലും ത​ദ്ദേ​ശ​വാ​സി​ക​ളു​ടെ​യും കെ​ട്ടി​ട ഉ​ട​മ​ക​ളു​ടെ​യും ജാ​ഗ്ര​ത കൂ​ടി ഉ​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ വ​ളാ​ഞ്ചേ​രി​യെ ല​ഹ​രി​വ​ല​യി​ൽ നി​ന്ന് പൂ​ർ​ണ​മാ​യി ത​ട​യാ​നാ​കൂ.

Tags : Nattuvishesham District News Public intoxication other state employees

Recent News

Corehub Up