കണ്ണാടിക്കണ്ടം പ്രദേശത്ത് നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന പ്ലൈവുഡ് ഫാക്ടറിക്കെതിരേ മാറിക മലിനീകരണവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ യോഗം പാല
മാറിക: കണ്ണാടിക്കണ്ടം പ്രദേശത്ത് നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന പ്ലൈവുഡ് ഫാക്ടറിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉയര്‍ത്തി മാറിക മലിനീകരണവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ ജനകീയ ബോധവത്കരണവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. പാലക്കുഴ പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍. സുനില്‍ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെംബര്‍ ജെയ്സണ്‍ മംഗലശേരില്‍ അധ്യക്ഷത വഹിച്ചു.
വര്‍ഗീസ് പുല്ലുവഴി മുഖ്യാതിഥിയായിരുന്നു. മാറിക സെന്റ് ജോസഫ് ഫൊറോന പള്ളി വികാരി ഫാ. സോട്ടര്‍ പെരിങ്ങാരപ്പിള്ളി, സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. സിബിന് കൂട്ടക്കല്ലുങ്കല്‍, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ജെബോയ് മാര്‍ക്കോസ്, പഞ്ചായത്തംഗങ്ങളായ മെഴ്സി മുണ്ടക്കല്‍, ടോമിച്ചന് മുണ്ടുപാലം, വിവിധ സമുദായ സംഘടന നേതാക്കളായ ശശി വട്ടക്കാട്ട്, ശ്രീജിത്ത് തുമ്പശേരില്‍, അരുണ്‍ വിന്‍സന്റ് കരിമ്പടകുഴിയില്‍, ജിതിന് ജയിംസ് മുണ്ടുപാലം എന്നിവര്‍ പ്രസംഗിച്ചു.
പ്ലൈവുഡ് ഫാക്ടറിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകള്‍ ബന്ധപ്പെട്ട അധികാരികള്‍ ഗൗരവത്തോടെ പരിഗണിക്കണമെന്നും സ്ഥലത്തെ പാരിസ്ഥിതിക സാഹചര്യങ്ങളും നിയമപരമായ വശങ്ങളും വിശദമായി പരിശോധിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
പ്രത്യേക ഗ്രാമസഭ വിളിച്ചുചേര്‍ക്കണമെന്നാവശ്യപ്പെട്ട് 90 പേരുടെ ഒപ്പുകളോടെ അപേക്ഷ നല്‍കിയതായും കൂടുതല്‍ ജനപിന്തുണയോടെ സമരപരിപാടികള്‍ ശക്തമാക്കുമെന്നും മാറിക മലിനീകരണവിരുദ്ധ സമിതി അറിയിച്ചു.
Tags :